കുറുന്തൂറിൽ കേരള കേന്ദ്ര സർവകലാശാല പൊതുജനാരോഗ്യ വിഭാഗത്തിന്റെ സൗജന്യ മെഡിക്കൽ ക്യാമ്പ്

Share

കുറുന്തൂർ: കേരള കേന്ദ്ര സർവകലാശാല പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേത്രത്വത്തിൽ സംഘടിപ്പിക്കുന്ന പ്രമേഹ പ്രതിരോധ പദ്ധതിയുടെ ഭാഗമായി കുറന്തൂർ വാർഡിലെ തിരഞ്ഞെടുക്കപെട്ടവർക്കുള്ള മെഡിക്കൽ ക്യാമ്പ് ഇന്ന് രാവിലെ 6 മണി മുതൽ നാഗച്ചേരി ഭഗവതി സ്ഥാനം പടന്നക്കാട് പ്രദേശിക കേന്ദ്രത്തിൽ  കുറുന്തൂർ മുൻ കൗൺസിലറുടെ വീടിന് സമീപം  വച്ച് നടന്നു

കഴിഞ്ഞ ദിവസങ്ങളിൽ വീടുകളിൽ വന്ന് വിവരശേഖരണം നടത്തിയവരിൽ തിരഞ്ഞെടുക്കപ്പെട്ടവർ മാത്രമാണ് ക്യാമ്പിൽ പങ്കെടുത്തത് .

ക്യാമ്പിൽ പങ്കെടുക്കുന്നവരുടെ, 3 നേരങ്ങളിലെ സുഗർ, പ്രഷർ, വിശദമായ കൊളസ്‌ട്രോൾ, Hb1Ac, കൊഴുപ്പ്, ഇൻഷുലിൻ പി പി, ഉയരം, തൂക്കം തുടങ്ങിയ 2000 രൂപയോളം വില വരുന്ന ടെസ്റ്റുകൾ സൗജന്യമായി ആവശ്യക്കാർക്ക് നൽകി

കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ അനീശൻ നേതൃത്വം നൽകി

Back to Top