ഉയര്‍ന്ന നിരക്കിലുള്ള വീട്ട് വാടക ബത്ത അനുവദിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ വിദ്യാനഗര്‍ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു

കാസര്‍കോട്: സിവില്‍ സ്റ്റേഷനും അനുബന്ധ ഓഫീസുകളും സ്ഥിതി ചെയ്യുന്നത് ചെങ്കള പഞ്ചായത്ത് പരിധിയില്‍ ആയതിനാല്‍ 11-ാം ശബള പരിഷ്‌കരണ ഉത്തരവ് പ്രകാരം 4% വീട്ട് വാടക ബത്തയാണ് സിവില്‍ സ്റ്റേഷനിലും അനുബന്ധ ഓഫീസുകളിലും ജീവനക്കാര്‍ക്ക് ലഭിക്കുന്നത്.
2016 ലെ പത്താം ശബള പരിഷ്‌കരണ ഉത്തരവ് പ്രകാരം ജില്ലാ ആസ്ഥാനം എന്ന പരിഗണന വെച്ച് വീട്ട് വാടക ബത്ത അനുവദിച്ചിരുന്നു. കാസര്‍കോട് സിവില്‍ സ്റ്റേഷനിലും അനുബന്ധ ഓഫീസുകളിലും ഹെഡ് ക്വാര്‍ട്ടേഴ്‌സ് സ്ഥിതി ചെയ്യുന്ന മുനിസിപ്പാലിറ്റി എന്ന കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി ഉയര്‍ന്ന നിരക്കിലുള്ള വീട്ട് വാടക ബത്ത അനുവദിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ വിദ്യാനഗര്‍ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പി.സതീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. രക്തസാക്ഷി പ്രമേയം ശിവപ്രകാശന്‍ എമ്മും അനുശോചന പ്രമേയം രാജേഷ് കുമാര്‍ എം.വി.യും അവതരിപ്പിച്ചു. കെ. ബാലകൃഷ്ണന്‍, പി.പവിത്രന്‍, പ്രദീപന്‍ കെ., മധുസൂദനന്‍ എം. പങ്കെടുത്തു. സമ്മേളനം കെ.ജി.ഒ.എ. സംസ്ഥാന വൈസ് പ്രസിഡണ്ട് പി.പി. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തെ ജില്ലാ സെക്രട്ടറി വി.ചന്ദ്രന്‍, പ്രസിഡണ്ട് കെ.വി.രാഘവന്‍, വൈസ് പ്രസിഡണ്ടുമാരായ ടി.വി.വിനോദ് കുമാര്‍, എസ്. മീനാറാണി സംബന്ധിച്ചു.
ഭാരവാഹികള്‍: എം. ശിവ പ്രകാശന്‍ (പ്രസി.), എം.മല്ലിക (വൈസ് പ്രസി.), കെ.ജയചന്ദ്രന്‍ (വൈസ് പ്രസി.), എ . ജയചന്ദ്രന്‍ (സെക്ര.), രാജേഷ് കുമാര്‍ എം.വി. (ജോ. സെക്ര.), ലതിക പി.വി. (ജോ. സെക്ര.), പി.സി.ജയരാജന്‍ (ട്രഷ.), ഗോപാലകൃഷ്ണന്‍ (ഓഡിറ്റര്‍)