യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

Share

കാഞ്ഞങ്ങാട് : നികുതി ഭീകരതയ്ക്കെതിരെ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച കളമശ്ശേരി പോലീസ് സ്റ്റേഷൻ മാർച്ചിൽ പോലീസ് നടത്തിയ അതിക്രമങ്ങളിൽ പ്രതിഷേധിച്ചും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ എംഎൽഎ കെതിരായ പോലീസ് നടപടിയിൽ പ്രതിഷേധിച്ചും മുൻ പള്ളിക്കര മണ്ഡലം പ്രസിഡന്റ് രാകേഷ് കരിച്ചേരിയെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിലെ പോലീസുകാർ ലാത്തികൊണ്ട് അടിച്ച് ഗുരുതരമായി പരിക്കേല്പിച്ചതിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ യോഗം ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ രാംനഗർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഇസ്മയിൽ ചിത്താരി,സെക്രട്ടറി വിനോദ് കള്ളാർ, മണ്ഡലം പ്രസിഡണ്ട്മാരായ ഉമേശന്‍ കാട്ടുകുളങ്ങര, അജീഷ്‌ കോളിച്ചാൽ, കൃഷ്ണലാൽ,വിനീത് എച്ച് ആർ,ശരത്ത് മരക്കാപ്പ്, തസ്രീന.സി.എച് , ലിജിന.എം.വി , അക്ഷയ.എസ്. ബാലൻ, സുനീഷ്.പി.കെ , അജിത്ത് പൂടംകല്ല് , ആദർശ് തോയമ്മൽ , ശ്രീനു തോയമ്മൽ , എന്നിവർ നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് ഷിബിൻ ഉപ്പിലിക്കൈ സ്വാഗതവും ശ്രീജിത്ത് നന്ദിയും പറഞ്ഞു.

Back to Top