കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും 1.20 ലക്ഷം രൂപയുടെ വെളുക്കാനുള്ള വ്യാജ ക്രീമുകൾ പിടിച്ചെടുത്ത് ഓപ്പറേഷന്‍ സൗന്ദര്യ

Share

കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും 1.20 ലക്ഷം രൂപയുടെ വെളുക്കാനുള്ള വ്യാജ ക്രീമുകൾ പിടിച്ചെടുത്ത് ഓപ്പറേഷന്‍ സൗന്ദര്യ

 

കണ്ണൂര്‍: അനധികൃതമായി നിര്‍മിച്ച് വില്‍പ്പന നടത്തുന്ന സൗന്ദര്യവര്‍ധക വസ്തുക്കള്‍ പിടിച്ചു. സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് ഉദ്യോഗസ്ഥരാണ് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെയ്ഡ് നടത്തിയത്. കാസര്‍കോട് പ്രസ് ക്ലബ് ജങ്ക്ഷന്‍, തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡ്, കണ്ണൂര്‍ ബാങ്ക് റോഡ് എന്നിവിടങ്ങളിലെ കടകളില്‍നിന്നായി 1.20 ലക്ഷം രൂപ വിലവരുന്ന വ്യാജ സൗന്ദര്യവര്‍ധക വസ്തുക്കളാണ് കണ്ടെത്തിയത്.

വെളുക്കാന്‍ തേക്കുന്ന ക്രീമുകള്‍, ഫെയ്സ് ലോഷന്‍, ഷാംപൂ, സോപ്പുകള്‍, നെയില്‍ പോളിഷ് തുടങ്ങിയവ ഇതില്‍പ്പെടും. പാകിസ്താന്‍, തുര്‍ക്കി രാജ്യങ്ങളുടെ ലേബല്‍ കാണിക്കുന്ന ഉത്പന്നങ്ങളും വ്യാജമായി നിര്‍മിച്ച ലേബലും നിര്‍മാണ ലൈസന്‍സില്ലാത്ത ക്രീമുകളും പിടിച്ചവയിലുണ്ട്. ഇവ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് ചീഫ് ഇന്‍സ്‌പെക്ടര്‍ (ഇന്റലിജന്‍സ് സ്‌ക്വാഡ്) എം.അനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.p

Back to Top