പെൻഷൻ പ്രായം വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് എൻ വൈ സി തൃശൂർ ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു,

Share

തൃശൂർ:പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് എൻ വൈ സി തൃശൂർ ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു, കേരളത്തിലെ അഭ്യസ്തവിദ്യരായിട്ടുള്ള യുവാക്കളോടുള്ള വെല്ലുവിളിയാണ്
ഇതെന്നും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് നൽകി ജോലി കാത്തിരിക്കുന്നത് 27.46 ലക്ഷം പേരാണ് സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് 11% 30 ലക്ഷം തൊഴിൽരഹിതരായ അഭ്യസ്തവിദ്യരും അഞ്ചുലക്ഷം ജോലി മുടങ്ങിപ്പോയ വനിതകളും ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക് അതിനാൽ ധനവകുപ്പ് പുറത്തിറക്കിയ ഈ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്നും പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത്
എൻ വൈ സി സംസ്ഥാന പ്രസിഡന്റ് സജിത്ത് സി ആർ അഭിപ്രായപ്പെട്ടു എൻ വൈ സി ജില്ലാ പ്രസിഡന്റ് മാർട്ടിന്റെ അധ്യക്ഷതയിൽ കൂടിയ പ്രതിഷേധ മാർച്ചിൽ എൻസിപി ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് ഷാഫി മുഖ്യപ്രഭാഷണം നടത്തി എൻ വൈ സി സംസ്ഥാന ജനറൽ സെക്രട്ടറി വിജിത വിനു കുമാർ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു ജില്ലാ വൈസ് പ്രസിഡന്റ് സഞ്ജു സ്വാഗതവും സംസ്ഥാന നിർവാഹ സമിതി അംഗം അരുൺ കണിച്ചായി നന്ദിയും രേഖപ്പെടുത്തി.

Back to Top