ജാനകിക്ക് ജീവിതത്തിലേക്ക് തിരിച്ചെത്താൻ ഉദാരമതികളുടെ കരുതൽ വേണം

Share

ജാനകിക്ക് ജീവിതത്തിലേക്ക് തിരിച്ചെത്താൻ ഉദാരമതികളുടെ കരുതൽ വേണം

നീലേശ്വരം : അർബുദ ബാധിതയായി ചികിൽസയിൽ കഴിയുന്ന പൊതുപ്രവർത്തകയ്ക്ക് സഹായധനം സ്വരൂപിക്കാൻ നാട്ടൊരുമയിൽ ചികിത്സാ സഹായ സമിതി.
തൈക്കടപ്പുറം എ.പി.റോഡിലെ എം.വി.ജാനകിക്കു ചികിൽസാ സഹായം സ്വരൂപിക്കാനാണ് സഹായ സമിതി രൂപീകരിച്ചത്. പ്രധാനപ്പെട്ട ഒരു ശസ്ത്രക്രിയ ഇതിനകം നടത്തിക്കഴിഞ്ഞു. തുടർചികിൽസയ്ക്കും വലിയൊരു തുക വേണം. സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന കുടുംബത്തിന് ഇതു സ്വരൂപിക്കാനുള്ള പ്രയാസം മനസിലാക്കിയാണ് സഹായ സമിതി രൂപീകരിച്ചത്.
വാർഡ് കൗൺസിലർ കെ.വി.ശശികുമാർ (ചെയ), പി.സാമിക്കുട്ടി (ജന.കൺ), കെ.വി.സുരേഷ് കുമാർ (ട്രഷ) എന്നിവരാണ് ഭാരവാഹികൾ എം.വി.ജാനകിയെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാൻ ഉദാരമതികൾ കൈത്താങ്ങേകണമെന്നു ഭാരവാഹികൾ അഭ്യർഥിച്ചു സഹായങ്ങൾ ഇന്ത്യൻ ഓവർസീസ് ബാങ്ക് നീലേശ്വരം ശാഖയിലെ 14540100003254 നമ്പർ അക്കൗണ്ടിലേക്ക് അയക്കണം. IFSC CODE: IOBA0001454, MICR 671020801. വിവരങ്ങൾക്ക്: 9745946113, 9744357765.

Back to Top