ഔഫ് അബ്ദുൾ റഹ്മാന്റെ രണ്ടാം രക്തസാക്ഷി ദിനാചരണത്തിൽ കാഞ്ഞങ്ങാട് ഉജ്ജ്വല യുവജന പ്രകടനവും വളണ്ടിയര്‍ മാര്‍ച്ചും നടന്നു.

കാഞ്ഞങ്ങാട്
രക്തസാക്ഷി ഔഫ് അബ്ദുൾ റഹ്മാന്റെ രണ്ടാം രക്തസാക്ഷി ദിനാചരണത്തിൽ കാഞ്ഞങ്ങാട് ഉജ്ജ്വല യുവജന പ്രകടനവും വളണ്ടിയര്‍ മാര്‍ച്ചും നടന്നു. പുതിയകോട്ട കേന്ദ്രീകരിച്ച് നടന്ന പ്രകടനത്തിന്റെ മുൻനിരയിൽ ബാൻഡ് വാദ്യവും തൊട്ടുപിറകിലായി പുരുഷ വനിതാ വൈറ്റ് വളണ്ടിയര്‍മാരും അണി നിരന്നു. നോര്‍ത്ത് കോട്ടച്ചേരിയിൽ നടന്ന പൊതുസമ്മേളനം ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടറിയറ്റ് അംഗം ജയ്ക് സി തോമസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വിപിൻ ബല്ലത്ത് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, പ്രസിഡന്റ് ഷാലു മാത്യു, ട്രഷറര്‍ കെ സബീഷ്, എആര്‍ അനിഷേധ്യ, ഹരിത നാലപ്പാടം, വി പി അമ്പിളി എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി വി ഗിനീഷ് സ്വാഗതം പറഞ്ഞു. രക്തസാക്ഷി ഔഫ് അബ്ദുൾ റഹ്മാന്റെ സഹദര്‍മ്മിണികെ ഷാഹിന, മകൻ ഒന്നര വയസുകാരൻ ഉവൈസ്, സിപിഐ എം ഏരിയാ സെക്രട്ടറി അഡ്വ കെ രാജ്മോഹൻ, ജില്ലാ കമ്മിറ്റി അംഗം സി ജെ സജിത്ത് എന്നിവര്‍ പങ്കെടുത്തു.
രാവിലെ കല്ലൂരാവിയിൽപ്രഭാത വേരി നടന്നുജില്ലാ പ്രസിഡണ്ട് ഷാലു മാത്യു പതാക ഉയർത്തി.പൊതുയോഗംജില്ലാ സെക്രട്ടറിരജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു.അനുസ്മരണത്തിന്റെ ഭാഗമായിജില്ലാ ആശുപത്രിയിൽഡിവൈഎഫ്ഐയുടെ നിരവധി സഖാക്കൾപങ്കെടുത്തു കൊണ്ട് രക്തദാന ക്യാമ്പ് നടത്തി