പള്ളിക്കര ബീച്ചിനെ വിസ്മയ തീരമാക്കി .

Share

പള്ളിക്കര ബീച്ചിനെ വിസ്മയ തീരമാക്കി .

ബേക്കൽ ഇൻറർനാഷണൽ ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി പബ്ലിസിറ്റി കമ്മിറ്റി,
ബ്ലൂ മൂൺ ക്രിയേഷൻസ് വിസ്മയ തീരം, ബി ആർ ഡി സി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വൈവിധ്യമാർന്ന കലാപരിപാടികൾ,ബലൂൺ പറപ്പിക്കൽ,കരിമരുന്ന് പ്രയോഗം എന്നിവ സംഘടിപ്പിച്ചു.
ബേക്കൽ ബീച്ച് പാർക്കിൽ നടന്ന പരിപാടികൾ ജില്ലാ പൊലീസ് മേധാവി ഡോ വൈഭവ് സക്സേന ബലൂണുകൾ പറത്തി ഉദ്ഘാടനം ചെയ്തു. ഇപ്പോൾ ആഘോഷത്തിനുള്ള സമയമാണെന്നും എല്ലാവരും ആഘോഷങ്ങളിൽ പങ്കുചേരണമെന്നും വൈഭവ് സക്സേന പറഞ്ഞു. ബേക്കൽ ഫസ്റ്റ് ഒരു ഉത്സവ അന്തരീക്ഷമാണ് ഇവിടെ സൃഷ്ടിക്കാൻ പോകുന്നത് എന്നും ഫെസ്റ്റിനു വേണ്ട എല്ലാവിധ സഹായസഹകരണങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു.

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ മണികണ്ഠൻ അധ്യക്ഷത വഹിച്ചു. സി എച്ച് കുഞ്ഞമ്പു എംഎൽഎ മുഖ്യാതിഥിയായി.

ബേക്കലിന്റെ മനോഹാരിതയെ അന്താരാഷ്ട്ര വിനോദ സഞ്ചാര മേഖലയില്‍ അടയാളപ്പെടുത്തുന്ന ബേക്കല്‍ ബീച്ച് ഫെസ്റ്റിവലിന് മുന്നോടിയായുള്ള പ്രചാരണ പരിപാടിയുടെ ഭാഗമായി
ഇരുന്നൂറോളം കലാകാരന്മാർ അണിനിരന്നു. ഫ്ലാഷ് മോബിന്റെ ഭാഗമായി മെഗാ തിരുവാതിര, കൈമുട്ടി കളി, സിനിമാറ്റിക് ഡാൻസ്, ക്ലാസിക്കൽ ഡാൻസ് എന്നിവ അവതരിപ്പിച്ചു. ബലൂൺ പറപ്പിക്കൽ ബ്ലൂ മൂൺ ബീച്ചിലെ സായാഹ്നത്തിന് വർണ്ണങ്ങൾ നൽകിയപ്പോൾ കരിമരുന്ന് പ്രയോഗം ആകാശത്തിൽ വർണ്ണ വിസ്മയം തീർത്തു.
ഡിസംബര്‍ 24 മുതല്‍ ജനുവരി രണ്ട് വരെയാണ് ഫെസ്റ്റിവൽ നടക്കുന്നത്.

ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി, ബി ആർ ഡി സി എംഡി ഷിജിൻ പറമ്പത്ത്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഹക്കിം കുന്നിൽ, ബേക്കൽ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ യു പി വിപിൻ, മധു മുതിയക്കാൽ എന്നിവർ സംസാരിച്ചു.പബ്ലിസിറ്റി ചെയർമാൻ കെ ഇ എ ബക്കർ സ്വാഗതവും, വിസ്മയ തീരം എംഡി മൂസ പാലക്കുന്ന് അറിയിച്ചു

Back to Top