കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരിയുടെ സ്മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന വിശ്വസംഗീതം പരിപാടിയുടെ ധനസമാഹാരണത്തിന്റെ ഉദ്ഘാടനം മുന്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവ കലാപ്രതിഭ ജി.കെ.ശ്രീഹരിയില്‍ നിന്നും ആദ്യതുക സ്വീകരിച്ച് സംഗീതനാടക അക്കാദമി ജേതാവ് രാജ്‌മോഹന്‍ നീലേശ്വരം ഉദ്ഘാടനം ചെയ്തു

Share

 

വിശ്വ സംഗീതം ഫണ്ട് ശേഖരണം

നീലേശ്വരം: ഡിസംബര്‍ 17 ന് നീലേശ്വരത്ത് കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരിയുടെ സ്മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന വിശ്വസംഗീതം പരിപാടിയുടെ ധനസമാഹാരണത്തിന്റെ ഉദ്ഘാടനം മുന്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവ കലാപ്രതിഭ ജി.കെ.ശ്രീഹരിയില്‍ നിന്നും ആദ്യതുക സ്വീകരിച്ച് സംഗീതനാടക അക്കാദമി ജേതാവ് രാജ്‌മോഹന്‍ നീലേശ്വരം ഉദ്ഘാടനം ചെയ്തു. ബാലന്‍ പയ്യന്നൂര്‍, ഇടയില്ലം രാധാകൃഷ്ണന്‍ നമ്പ്യാര്‍ എന്നിവരും ചടങ്ങില്‍ വെച്ച് തുക കൈമാറി. സംഘാടകസമിതി ചെയര്‍മാന്‍ പ്രൊഫ.കെ.പി.ജയരാജന്‍ അധ്യക്ഷത വഹിച്ചു. നീലേശ്വരം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എം.രാധാകൃഷ്ണന്‍ നായര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് കെ.വി.സുരേഷ്‌കുമാര്‍, സെക്രട്ടറി എ.വിനോദ്കുമാര്‍, പ്രസ്‌ഫോറം സെക്രട്ടറി എം.വി.ഭരതന്‍, സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ പി.വി.തുളസിരാജ്, വര്‍ക്കിംഗ് ചെയര്‍മാന്‍ കെ.സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ.കെ.വി.രാജേന്ദ്രന്‍ സ്വാഗതവും സേതുബങ്കളം നന്ദിയും പറഞ്ഞു.

Back to Top