മൂലപ്പള്ളി സാറ്റേൺ ക്ലബ് സുവർണ ജൂബിലി: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

Share

മൂലപ്പള്ളി സാറ്റേൺ ക്ലബ് സുവർണ ജൂബിലി:
സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

നീലേശ്വരം : മുലപ്പള്ളി സാറ്റേൺ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സുവർണ ജൂബിലി ആഘോഷത്തിന്റെ സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ചെയ്തു.
ഫണ്ട് ശേഖരണം ഉദ്ഘാടനം, ലോഗോ പ്രകാശനം, ആജീവനാന്ത അംഗത്വ വിതരണോദ്ഘാടനം എന്നിവയും ഇതോടനുബന്ധിച്ചു നടത്തി. നഗരസഭ ചെയർപേഴ്സൺ ടി.വി.ശാന്ത ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ കെ.സി.മാനവർമ രാജ അധ്യക്ഷത വഹിച്ചു. നാടകകൃത്ത് രാജ്മോഹൻ നീലേശ്വരം ലോഗോ പ്രകാശനം ചെയ്തു. എം. സുധാകരനാണ് ലോഗോ രൂപകൽപന ചെയ്തത്. ക്ലബ് അംഗം എം. രഞ്ജിത് കുമാറിൽ നിന്ന് ആദ്യ സംഭാവന സ്വീകരിച്ച് ഫിനാൻസ് കമ്മിറ്റി ചെയർമാൻ പി. രാധാകൃഷ്ണൻ നായർ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു ക്ലബ് സ്ഥാപക സെക്രട്ടറി കെ.ഭാസ്കരനു നൽകി സംഘാടക സമിതി വർക്കിങ് ചെയർമാൻ കെ.പി.ജയരാജൻ നായർ ആജീവനാന്ത അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ പി.ഭാർഗവി സംഘാടക സമിതി ജനറൽ കൺവീനർ പി. പ്രകാശൻ ഫിനാൻസ് കമ്മിറ്റി കൺവീനർ ടി.വി.വിജയൻ എന്നിവർ പ്രസംഗിച്ചു.

Back to Top