മുഴുവന്‍ പഞ്ചായത്തുകളിലും കളിക്കളം ഒരുക്കും ; മന്ത്രി വി.അബ്ദുറഹിമാന്‍

Share

മുഴുവന്‍ പഞ്ചായത്തുകളിലും കളിക്കളം ഒരുക്കും ; മന്ത്രി വി.അബ്ദുറഹിമാന്‍

അടുത്ത വര്‍ഷത്തോടെ സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും കളിക്കളം ഒരുക്കുകയാണ് ലക്ഷ്യമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. സംസ്ഥാനത്തെ 465 പഞ്ചായത്തുകളില്‍ കളിക്കളങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ 112 ഇടങ്ങളില്‍ കളിസ്ഥലം സജ്ജമാക്കാന്‍ സര്‍ക്കാരിനായി. ഇതിന്റെ ഭാഗമായി 1500 കോടി രൂപ ചെലവഴിച്ചു. ബാക്കിയുള്ള പഞ്ചായത്തുകളില്‍ അടുത്ത ഒരു വര്‍ഷത്തിനകം കളിക്കളങ്ങള്‍ ഒരുക്കാനാണ് ലക്ഷ്യം. കൂടുതല്‍ പേരെ കായിക മേഖലയിലേക്ക് എത്തിക്കുകയാണ് ഇതിലൂടെ ഉദേശിക്കുന്നത്. വര്‍ധിച്ചു വരുന്ന ജീവിതശൈലി രോഗങ്ങള്‍ ഇല്ലാതാക്കാന്‍ കായിക പരിശീലനത്തിലൂടെ സാധിക്കും. ഒരു വ്യക്തി ആരോഗ്യത്തോടെ ഇരിക്കുക എന്നതിനര്‍ത്ഥം സന്തോഷത്തോടെ ഇരിക്കുന്നു എന്നാണ്. അതിനാല്‍ ശാരീരിക ക്ഷമത വര്‍ധിപ്പിക്കാന്‍ കൂട്ടായ പരിശ്രമം വേണമെന്നും മന്ത്രി പറഞ്ഞു.

Back to Top