വുക്കൊമനോവിച്ച് പുറത്തെടുത്ത വജ്രായുധം ഇവാൻ കല്യൂഷ്നി യുക്രൈൻ പോരാളി

ഇവൻ വുക്കോമനോവിച്ച് എന്ന തന്ത്രങ്ങളുടെ ഇന്ദ്രജാലക്കാരൻ ഈ സീസണിലെ ആദ്യ മത്സരത്തിൽ വിജയാരംഭം കുറിച്ചു മടങ്ങുമ്പോൾ ഇവാൻ കലൂഷിനി എന്ന ഉക്രൈൻ യുവതാരമാണ് ആരാധകരുടെ ഹൃദയത്തിലേറിയത് യൂറോപ്പ്യൻ ക്ലബ്ബ് ഫുട്ബോളിൽ ഡൈനാമോ കീവിലൂടെ ശ്രദ്ധേയനായ ഇവാൻ കലുഷ്നി മിഡ്ഫീൽഡറായും സെന്റർബാക്കായും പലതവണ കളത്തിൽ ഇറങ്ങിയിട്ടുണ്ട്.ഉക്രൈൻ ക്ലബ്ബ് എഫ് കെ ഒലക്സഡ്രിയയിൽ നിന്നും വായ്പാടിസ്ഥാനത്തിലാണ് 24 കാരനായ കലുഷ്ണിയെ വുക്കോമനോവിച്ച് ബ്ലാസ്റ്റേഴ്സിന്‍റെ കൂടെ കൂട്ടിയത്.കഴിഞ്ഞ മത്സരത്തിൽ ഇവാന്റെ പ്രകടനം ആരാധകർക്ക് സമ്മാനിച്ച പ്രതീക്ഷകൾ ചെറുതൊന്നുമല്ല. ബ്ലാസ്റ്റേഴ്സിനെ പോലെ മഞ്ഞ കുപ്പായം അണിഞ്ഞു കളത്തിലിറങ്ങിന്ന ഉക്രൈനിന്റെ ജൂനിയർ ടീമുകളിലെ സ്ഥിരം കളിക്കാരനായിരുന്നു മധ്യനിരതാരം ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്‍റെ തുറപ്പ് ചീട്ടായിമാറും എന്നാണ് വിലയിരുത്തുന്നത്