പൊടിപാറുന്ന പ്രചാരണവുമായി സ്ഥാനാർഥികൾ, കോൺഗ്രസ്‌ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചരിത്രമാകും സ്വീകാര്യത വർധിപ്പിച്ച് തരൂര്‍, വോട്ടുറപ്പിച്ച് ഖർഗെ

Share

ന്യൂ ഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ പദത്തിലേക്കുള്ള മത്സരം പാർട്ടിയെ ശക്തിപ്പെടുത്താനാണെന്നും സൗഹൃദ മത്സരമാണെന്നും സ്ഥാനാർഥികൾ പറഞ്ഞെങ്കിലും നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ കാര്യങ്ങൾ മാറി. മുതിർന്ന നേതാവ് മല്ലികാർജുൻ ഖർഗെയും ശശി തരൂർ എംപിയും പ്രചാരണം ശക്തമാക്കി. ശശി തരൂർ മുംബൈയിലും ഖർഗെ ശ്രീനഗർ, ഡൽഹി എന്നിവിടങ്ങളിലും ഇന്ന് പ്രചാരണത്തിനെത്തും.

പോരാടാനുറച്ചുള്ള നീക്കങ്ങളാണ് തരൂരിന്റേത്. മാറ്റം വാഗ്ദാനം ചെയ്ത് ഇറങ്ങിയ അദ്ദേഹത്തിന്റെ സ്വീകാര്യത ഉയരുകയാണ്. 1000 വോട്ടിന് മുകളിൽ ലഭിച്ചാൽ തരൂരിന്റേത് വലിയ നേട്ടമാകും. മുന്നൂറോളം വോട്ടുള്ള കേരളത്തിൽനിന്ന് പകുതിയോളം വോട്ട് തരൂർ പക്ഷം പ്രതീക്ഷിക്കുന്നു. യാഥാർഥ്യമായാൽ, ഹൈക്കമാൻഡ് സ്ഥാനാർഥിക്കൊപ്പമെന്ന് പ്രഖ്യാപിച്ച സംസ്ഥാന നേതൃത്വത്തിന് കനത്ത പ്രഹരമാകും. പദവികളിലിരുന്ന് പക്ഷം പിടിക്കുന്ന നേതാക്കൾക്കെതിരെ കൂടുതൽ പരാതി നൽകാനും തരൂരിനെ പിന്തുണയ്ക്കുന്നവർ ആലോചിക്കുന്നുണ്ട് വിജയം ഉറപ്പാണെങ്കിലും തരൂരിന്റെ ദയനീയ തോൽവി കൂടി ലക്ഷ്യമിട്ടാണ് ഖർഗെയുടെ പ്രചാരണം. ശ്രീനഗറിൽ വരെ അദ്ദേഹം പ്രചാരണത്തിനെത്തി. തരൂരിന്റെ സ്വീകാര്യത വർധിക്കുന്നത് ഔദ്യോഗിക പക്ഷത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. പരാമവധി വോട്ടുകൾ പിടിച്ച് തരൂരിന്റെ തോൽവി ഉറപ്പാക്കാൻ കൂടിയാണ് ഖർഗെ പക്ഷത്തിന്റെ ശ്രമം. തനിക്ക് 80 വയസ്സായെങ്കിലും അധ്യക്ഷനായാൽ ഉദയ്പുർ പ്രഖ്യാപനം പാലിക്കുമെന്നും 50 ശതമാനം പാർട്ടി പദവികൾ യുവാക്കൾക്കായിരിക്കുമെന്നും ഖർഗെ പറയുന്നു.


ഇതിനിടയിൽ കേരളത്തിൽ തരൂരിന്റെ ജനപ്രീതി വർധിക്കുന്നത് മുതിർന്ന നേതാക്കളെ കുറച്ചൊന്നുമല്ല അലോസരപെടുത്തുന്നത് ഏകപക്ഷീയമായി മുതിർന്ന നേതാക്കൾ മല്ലിക്കാർജുന ഖാർഖേക്ക്‌ പിന്തുണ പ്രഖ്യാപിച്ചത് അണികൾക്കിടയിലും പൊതുസമൂഹത്തിന്ന് മുൻപിലും വൻ പ്രതിഷേധത്തിന്ന് വഴിതെളിയിച്ചു മുതിർന്ന നേതാക്കളുടെ ഓൺലൈൻ മാധ്യമ അക്കൗണ്ടുകളിൽ വൻ പ്രതിഷേധ പ്രതികരണമാണ് നടക്കുന്നത്

Back to Top