ഹിന്ദുക്കൾ വോട്ടുബാങ്കായി മാറണം: സ്വാമി വിവിക്താനന്ദ സരസ്വതി

Share

ഹിന്ദുക്കൾ വോട്ടുബാങ്കായി മാറണം: സ്വാമി വിവിക്താനന്ദ സരസ്വതി

Oplus_16908288

കുമ്പള: ഹിന്ദുക്കൾ വോട്ടു ബാങ്കായി മാറുന്ന കാലമാണിതെന്നും ഇത് ഉണലരിൻ്റെ കാലമാണെന്നും ചിന്മയാ മിഷൻ സംസ്ഥാന ചീഫ് സ്വാമി വിവിക്താനന്ദ സരസ്വതി അഭിപ്രായപ്പെട്ടു. കുമ്പളയിൽ നടന്ന ഹിന്ദു ഐക്യവേദി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹിന്ദു ജനജാഗ്രതാ സദസ്സിൽ ആശീർവാദഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഹിന്ദുവിൻ്റെ ഉണരലാണിത്. പ്രതികരണശേഷിയിൽ ഹിന്ദുക്കൾ പിറകിലാണ്. മറ്റുള്ള മതസ്ഥർ വോട്ട്ബാങ്കാണ്. നമുക്കും വോട്ട് ബാങ്കാവണം. ഉണരലിലൂടെ നാം വോട്ട് ബാങ്ക് ആയി മാറണം. ഏത് പ്രശ്നമായാലും ഓരോ ഹിന്ദുവും അതേറ്റെടുക്കണം. അന്യമതസ്ഥർ പോലും നമ്മുടെ കൂടെയുണ്ട്. നമ്മുടെ കുട്ടികളെ ധർമ്മശാസ്ത്രങ്ങൾ പഠിപ്പിക്കണം. അതിലൂടെ ഉണരലിനു വേഗത വരും. ഞാൻ ഹിന്ദുവാണെന്ന് അഭിമാനപൂർവം പറയാനുള്ള ധൈര്യം അവർക്ക് ലഭിക്കണം. സനാതന ധർമ്മം അന്യമതങ്ങളോട് താരതമ്യപ്പെടുത്താൻ പറ്റില്ല.
പ്രക്ഷോഭം വേണ്ടിടത്ത് നാം പ്രക്ഷോഭത്തിൽ ഏർപ്പെടണം. അങ്ങനെ മാത്രമേ അനീതി ഇല്ലാതാവൂ. പ്രതികരണശേഷിയാണ് നമ്മെ കരുത്തുള്ളവരാക്കുന്നത്. സ്വാമി വിവിക്താനന്ദ സരസ്വതി അഭിപ്രായപ്പെട്ടു.
ചടങ്ങ് എടനീർ മഠാധിപതി സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം നിർവ്വഹിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡൻ്റ് എസ് പി ഷാജി അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യ വേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തി. സ്വാമി പ്രേമാനന്ദ ,ഗോവിന്ദൻ കൊട്ടോടി,സൂര്യനാരായണ ഭട്ട്, രാമകൃഷ്ണൻ വാഴുന്നോറടി, ഇന്ദുലേഖ കരിന്തളം, ഗോപാലകൃഷ്ണൻ തച്ചങ്ങാട് എന്നിവർ സംസാരിച്ചു. ഹിന്ദു ഐക്യവേദി ജില്ല ജനറൽസെക്രട്ടറി രാജൻ മുളിയാർ സ്വാഗതവും ഗിരി വീരനഗർ നന്ദിയും പറഞ്ഞുപടം:

ഹിന്ദു ഐക്യവേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്പളയിൽ സംഘടിപ്പിച്ച ഹിന്ദു ജന ജാഗ്രതാ സദസ്സ് എടനീർ മഠാധിപതി കേശവാനന്ദ ഭാരതി ഉൽഘാടനം ചെയ്യുന്നു.

Recent News

Back to Top