സ്വാതന്ത്ര്യ സമര സേനാനി കേശവ്ജിയുടെ 21-ാം ചരമവാർഷികവും റിപ്പബ്ലിക് സദസ്സും മൂന്നാംമൈൽ കേശവ്ജി സ്മാരക പൊതുജന വായനശാലയിൽ നടന്നു


കേശവ്ജിയെ അനുസ്മരിച്ചു
അമ്പലത്തറ: സ്വാതന്ത്ര്യ സമര സേനാനി കേശവ്ജിയുടെ 21-ാം ചരമവാർഷികവും റിപ്പബ്ലിക് സദസ്സും മൂന്നാംമൈൽ കേശവ്ജി സ്മാരക പൊതുജന വായനശാലയിൽ നടന്നു. അഡ്വ.പി.വി. ഹരീഷ് അനുസ്മരണഭാഷണം നടത്തി.

അക്ഷരസൗഹൃദം പരിപാടിയുടെ ഭാഗമായി ‘മന്ദപ്പൂമാരന്റെ കന്യകകൾ’ എന്ന കഥാസമാഹാരം ചർച്ച ചെയ്തു.പഞ്ചായത്തംഗം സി.കൃഷ്ണകുമാർ, കഥാകൃത്ത് വി.സുരേഷ്കുമാർ, പ്രീതി ദിലീപ്, അശ്വിനി ഐങ്ങോത്ത്, അനിൽകുമാർ ചുണ്ണംകുളം തുടങ്ങിയവർ പങ്കെടുത്തു. അമ്പലത്തറ നാരായണൻ അധ്യക്ഷത വഹിച്ചു. ഗോപി മുളവന്നൂർ സ്വാഗതവും പി വി ജയരാജ് നന്ദിയും പറഞ്ഞു.
