അന്താരാഷ്ട്രാ വനിതാ ദിനത്തോടനുബന്ധിച്ച് കേരള സർക്കാർ ഹോമിയോപ്പതി വകുപ്പ് നാഷണൽ ആയുഷ് മിഷൻ സീതാലയം സ്ത്രീ ശാക്തികരണം ഹോമിയോപ്പതിയിലൂടെ എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ച് നാഷണൽ ഹെൽത് മിഷൻ ഹാളിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

അന്താരാഷ്ട്രാ വനിതാ ദിനത്തോടനുബന്ധിച്ച് കേരള സർക്കാർ ഹോമിയോപ്പതി വകുപ്പ് നാഷണൽ ആയുഷ് മിഷൻ സീതാലയം സ്ത്രീ ശാക്തികരണം ഹോമിയോപ്പതിയിലൂടെ എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ച് നാഷണൽ ഹെൽത് മിഷൻ ഹാളിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി.വി.രമേശൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഹോമിയോപ്പതി വകുപ്പ് ഡി എം ഒ ഡോ. രേഷ്മ എ.കെ. അദ്ധ്യക്ഷത വഹിച്ചു. കാസർഗോഡ് സീതാലയം കൺവീനർ ഡോ: നിർമ്മല പ്രതാപ് പി പദ്ധതി വിശദീകരിച്ചു. കാഞ്ഞങ്ങാട് നഗരസഭാ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് മുറിയനാവി, സി ഡി എസ് ചെയർ പേഴ്സൺ രത്നാവതി പി.വി , എന്നിവർ പ്രസംഗിച്ചു. ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ശ്രീകല പി സ്വാഗതവും, സീതാലയം നാം മെഡിക്കൽ ഓഫീസർ ഡോ: അഞ്ജു തുരുത്തി വയലിൽ നന്ദിയും പറഞ്ഞു. തുടർന്ന് വുമൺ പ്രൊട്ടക്ഷൻ ഓഫീസർ സവിത പി.ജി, വിവിധ ക്ലാസ്സുകൾ എടുത്തു.
