കരുവാക്കോട് വള്ളിയോട്ടുകാവ് ക്ഷേത്രത്തിൽ പടിപ്പുര കട്ടിള വെക്കുന്ന ചടങ്ങ്


പാക്കം: കരുവാക്കോട് വള്ളിയോട്ടുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ പുതുതായി നിർമ്മിക്കുന്ന പടിപ്പുരയുടെ കട്ടില വെക്കുന്ന ചടങ്ങ് വലിയ ജനാവലിയുടെ സാന്നിധ്യത്തിൽ നടന്നു. കീക്കാനം സുകുമാരന്റെ കാർമ്മികത്വത്തിൽ നടന്ന ചടങ്ങ് ഈ വർഷത്തെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് സമർപ്പണോദ്ദേശ്യത്തോടെ ആരംഭിച്ച പടിപ്പുര നിർമ്മാണത്തിന്റെ ഭാഗമായാണ് സംഘടിപ്പിച്ചത്.
രാവിലെ 10.30ന് നടന്ന ചടങ്ങിൽ ക്ഷേത്രം ഭാരവാഹികളും നാട്ടുകാരും സന്നിഹിതരായി. ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് പത്മനാഭൻ ശ്രീലകം, സെക്രട്ടറി നാരായണൻ വീണ, ട്രഷറർ കണ്ണൻ കരുവാക്കോട്, മുൻ പ്രസിഡന്റ് കുഞ്ഞമ്പു മാഷ്, മാതൃ സമിതി പ്രസിഡന്റ് സുചിത്ര വള്ളിയോട്ട്, ശോഭ വേണുഗോപാൽ, ബിന്ദു പ്രകാശൻ, രോഹിണി വള്ളിയോട്ട്, രഞ്ജിത്ത്,എന്നിവരും മറ്റ് ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.
