ആർ എം ജി യു പി എസ് കീക്കാൻ മികവിന്റെ നിറവിലേക്ക്


കീക്കാൻ :
രാമചന്ദ്ര റാവു മെമ്മോറിയൽ ഗവൺമെൻറ് യുപി സ്കൂൾ കീക്കാനിലെ അക്കാദമിക മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയ എട്ട് പ്രോജക്ടുകളുടെ ഉദ്ഘാടനം നടന്നു. ഒമ്പതുമാസം കൊണ്ട് നാല് ഘട്ടങ്ങളിലായാണ്
അക്കാദമിക മാസ്റ്റർ പ്ലാനിലെ മുപ്പത്തിരണ്ട് പദ്ധതികൾ ഈ വിദ്യാലയത്തിൽ നടപ്പിലാക്കിയത്. ധ്വനി വായനശാല, വൃന്ദാവനകീക്കാൻ, വിവിധകൂട്ടായ്മകൾ, സന്നദ്ധ സംഘടനകൾ, പൂർവവിദ്യാർത്ഥി കൂട്ടായ്മകൾ, സുമനസ്സുകൾ, PTA, സ്റ്റാഫ് , എസ്എംസി മദർ PTA, കൂടാതെ ജനകീയ ഇടപെടൽ എന്നിവയിലൂടെയാണ് 32 ഓളം പദ്ധതികൾ ഈ വിദ്യാലയത്തിൽ നടപ്പിലാക്കിയത്. ആകർഷകമായ പ്രവേശന കവാടം, വെർട്ടിക്കൽഗാർഡൻ, ജൈവവൈവിധ്യ ഉദ്യാനവും സെൽഫി പോയിന്റും ആകർഷകമായ സ്റ്റേജും അശോകസ്തംഭം ഉൾപ്പെട്ടകൊടിമരവും, വിപുലമായ ലൈബ്രറി, ഇൻ്റേണൽ പെർഫോമൻസ് ഏരിയ, ചുമരിൽ ചിത്രംവര , സ്മാർട്ട് ക്ലാസ് മുറികൾ എന്നിവയൊക്കെ നടപ്പിലാക്കിയ പദ്ധതികളിൽ എടുത്ത് പറയേണ്ടവയാണ്. ഇപ്പോൾപൂർത്തീകരിച്ച എട്ട് പദ്ധതികൾ സ്പോൺസർമാർ തന്നെയാണ് ഉദ്ഘാടനം ചെയ്തത് എന്നതും ഈ വിദ്യാലയത്തെവ്യത്യസ്തമാക്കുന്നു.
വാഷ് ഏരിയക്ക് മികച്ച മേൽക്കൂര, കിണറും പരി സരവും നവീകരണം, ശാസ്ത്രലാബ്, സാമൂഹ്യശാസ്ത്ര ലാബ് എന്നിവയുടെ നവീകരണം, ചുമരിൽ ചിത്രം വര, ഇൻ്റേണൽ പെർഫോമൻസ് ഏരിയയിലേക്ക് മികച്ച സൗണ്ട് സിസ്റ്റം, കുട്ടികളുടെ കായിക ശേഷി വർദ്ധിപ്പിക്കുന്നതിനായി ബാഡ്മിൻറൺ കോർട്ടും മിനി ബാസ്ക്കറ്റ്ബോൾ കോർട്ടും എന്നിവയാണ് നാലാം ഘട്ടത്തിൽ ഉദ്ഘാടനം ചെയ്ത എട്ട് പദ്ധതികൾ .
ശ്രീ പുരുഷോത്തമൻകിണറും പരിസരവും നവീകരണം -പദ്ധതിയും എസ്.എം.സി ചെയർമാൻ ശ്രീ സതീഷ് കാവടി വാഷ് ഏരിയയുടെ പൂർത്തീകരിച്ച റൂഫിംഗും
ശ്രീ സുബ്രായ മാസ്റ്റർ നവീകരിച്ച ലാബുകളും ശ്രീ കാർത്തിക്ക് പെർഫോമൻസ് ഏരിയയിലെ സൗണ്ട് സിസ്റ്റവും ശ്രീ റാക്വിബ് റഷീദ് ചുമരിലെചിത്രം വരയും ഇതേ വിദ്യാലയത്തിലെ വിദ്യാർത്ഥിയും സംസ്ഥാന ഭിന്നശേഷി കായിക മേളയിലെ താരവുമായ ആയാസ് ബാഡ്മിൻറൺ, മിനി ബാസ്ക്കറ്റ്ബോൾ എന്നീ കോർട്ടുകളും ഉദ്ഘാടനം ചെയ്തു.
ഏപ്രിൽ, മെയ് മാസങ്ങളിൽപുതിയ നാല് പദ്ധതികൾ കൂടി പൂർത്തീകരിച്ച് അടുത്ത അധ്യയന വർഷം മുതൽ കൂടുതൽ മികച്ച ഭൗതികസൗകര്യത്തോടെ അക്കാദമിക മികവ് ഒന്നുകൂടി മികച്ചതാക്കുക എന്നതാണ് ലക്ഷ്യമെന്ന് പ്രഥമ അധ്യാപകൻ ദിലീപ് കുമാർ കെ. എം.പദ്ധതി വിശദീകരണത്തിൽഅറിയിച്ചു. നൂൺമീൽ ഓഫീസർ ശ്രീ. സുധി ഒ.മുഖ്യാതിഥിയായിരുന്നു. ഇക്കോ ക്ലബ്ബ് തയ്യാറാക്കിയ കറിവേപ്പില തോട്ടത്തിൻ്റെ ഉദ്ഘാനവും ശുചിത്വം സുന്ദരം എൻ്റെ വിദ്യാലയം എന്ന വിദ്യാലയത്തിൻ്റെ തനത് പദ്ധതിയുടെ ഡോക്യുമെൻ്റേഷൻ പ്രകാശനവും ശ്രീ.സുധി ഒ നിർവഹിച്ചു.പി.ടി.എ പ്രസിഡണ്ട് പ്രശാന്ത് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ MPTA പ്രസിഡണ്ട് ശ്രീമതി വിമല , ശ്രീസത്യൻ പൂച്ചക്കാട്
എന്നിവർ സംസാരിച്ചു. സ്റ്റാഫ്സെക്രട്ടറി ഷീന ഇ .കെ .നന്ദി പ്രകാശിപ്പിച്ചു.
