അലമിനിയം ലേബർ കോൺട്രാക്റ്റ് അസോസിയേഷൻ ( എ എൽ സി എ ) കാസർഗോഡ് ജില്ലാ വാർഷിക സമ്മേളനം ബേക്കൽ ഓക്സ് റസിഡൻസി ഹാളിൽ നടന്നു.

Share

അലമിനിയം ലേബർ കോൺട്രാക്റ്റ് അസോസിയേഷൻ ( എ എൽ സി എ ) കാസർഗോഡ് ജില്ലാ വാർഷിക സമ്മേളനം ബേക്കൽ ഓക്സ് റസിഡൻസി ഹാളിൽ നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് മുതുവറ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുരേന്ദ്രൻ പാണം ത്തോട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ജയകുമാരൻ നന്ദിയോട് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിയും , ജില്ലാ നീരിക്ഷനുമായ അനിൽകുമാർ കണ്ണൂർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് ഹാരിസ് ജില്ലാ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ട്രഷറർ രതീഷ് പള്ളിക്കര വരവ് ചിലവ് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് മാരായ സന്തോഷ് കുമാർ കെ.കെ ! അബ്ദുൾ ഗഫൂർ പൊന്നാനി, ജില്ലാ വൈസ് പ്രസിഡന്റ്മാരായ വിനോദ് കീച്ചേരി, ശ്രീജിത്ത് എരുമ ക്കുളം, ജില്ലാ സെക്രട്ടറിമാരായ സോണി ജോൺ , വിജിത്ത് വെള്ളരിക്കുണ്ട് , മുൻ സംസ്ഥാന സെക്രട്ടറി എം.എം. പ്രേംകുമാർ , ദിനേശൻ ടി.കെ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി സുജിത്ത് അമ്പങ്ങാട് സ്വാഗതവും, വിശ്വനാഥൻ പാലക്കുന്ന് നന്ദിയും പറഞ്ഞു.
അലുമിനിയം ഫാബ്രിക്കേഷൻ റോ മെറ്റീരിയലുകളുടെ അനിയന്ത്രി തമായ വില വർദ്ധനയിൽ സർക്കാർ നിയന്ത്രണം കൊണ്ടുവരണമെന്ന് കാസർഗോഡ് ജില്ലാ എ ഐ സി എ വാർഷിക കൺവെൻഷൻ പ്രമേയത്തിലുടെ സർക്കാറിനോടാവശ്യപ്പെട്ടു.

Recent News

Back to Top