സംസ്ഥാനത്തെ കള്ള് ചെത്ത് മേഖലയിലെ ഏറ്റവും മികച്ച തൊഴിലാളിക്കുള്ള തൊഴിൽ ശ്രേഷ്ഠാപുരസ്കാരം നേടിയ എ.ഷിബുവിനെ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് പി.ജി.ദേവ് ആദരിച്ചു

Share

കേരള കള്ള് ചെത്ത് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും 300 കോടി രൂപ വകമാറ്റുവാനുള്ള സർക്കാർ തീരുമാനം പിൻവലിക്കുക:ദേശീയ കള്ള് ചെത്ത് വ്യവസായി തൊഴിലാളി ഫെഡറേഷൻ ഐ എൻ ടി യു സി നേതൃസംഗമം നടന്നു.

സംസ്ഥാനത്ത കള്ള് ചെത്ത് മേഖലയിലെ ഏറ്റവും മികച്ച തൊഴിലാളിക്കുള്ള തൊഴിൽ ശ്രേഷ്ഠ പുരസ്കാരം നേടിയ എ.ഷിബുവിനെ യോഗം ആദരിച്ചു.

കാഞ്ഞങ്ങാട്: കേരള കള്ള് ചെത്ത് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും 300 കോടി രൂപ വകമാറ്റുവാനുള്ള സർക്കാർ തീരുമാനം പിൻവലിക്കുക, സംസ്ഥാനത്ത് വ്യാജ മദ്യവും മയക്കുമരുന്നു കളും തടയുക,ബാറുകളുടെ പ്രവർത്തന സമയം 12 മണിക്കൂറായി നിജപ്പെടുത്തുക,കള്ള് ഷാപ്പുകളുടെ ദൂരപരിധി 400 മീറ്ററിൽ നിന്നും 200 മീറ്ററായി കുറയ്ക്കുക,മിനിമം വേജസ് നോട്ടിഫിക്കേഷൻ ഉടൻ പുറപ്പെടുവിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ദേശീയ കള്ള് ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ ഐ എൻ ടി യു സി നേതൃസംഗമം നടന്നു.
കാഞ്ഞങ്ങാട് ശ്രമിക്ക് ഭവനിൽ നടന്ന നേതൃസംഗമവും അനുമോദന ചടങ്ങും ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ടും മിനിമം വേജസ് അഡ്വൈസറി ബോർഡ് മെമ്പറുമായ പി.ജി.ദേവ് ഉൽഘാടനം ചെയ്തു.
ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ടും കള്ള് ചെത്ത് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് മെമ്പറുമായ തോമസ് സെബാസ്റ്റ്യൻ അധ്യക്ഷനായി.
യോഗത്തിൽ വെച്ച് സംസ്ഥാനത്തെ കള്ള് ചെത്ത് മേഖലയിലെ ഏറ്റവും മികച്ച തൊഴിലാളിക്കുള്ള തൊഴിൽ ശ്രേഷ്ഠാപുരസ്കാരം നേടിയ എ.ഷിബുവിനെ പി.ജി.ദേവ് ആദരിച്ചു.

ഐ എൻ ടി യു സി ജില്ലാ ജനറൽ സെക്രട്ടറി പി.ബാലകൃഷ്ണൻ,പി.അരവിന്ദൻ,സി.സി.ജോർജ്ജ്, പി.കെ.അജി എന്നിവർ സംസാരിച്ചു.
എസ്.ഷൈജു സ്വാഗതവും എ.ഷിബു നന്ദിയും പറഞ്ഞു.

പടം: സംസ്ഥാനത്തെ കള്ള് ചെത്ത് മേഖലയിലെ ഏറ്റവും മികച്ച തൊഴിലാളിക്കുള്ള തൊഴിൽ ശ്രേഷ്ഠാപുരസ്കാരം നേടിയ എ.ഷിബുവിനെ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് പി.ജി.ദേവ് ആദരിക്കുന്നു.

Recent News

Back to Top