ഭക്തമാനസങ്ങൾക്ക് ദർശനപുണ്യമേകി കല്യാണം മുത്തപ്പൻ ശ്രീ മടപ്പുരയിൽ നടന്ന തിരുവപ്പന വെള്ളാട്ട മഹോൽസവത്തിന് ഭക്തി സാന്ദ്രമായ സമാപനം

Share

മാവുങ്കാൽ:കല്യാണം ശ്രീ മുത്തപ്പൻ മടപ്പുരയിൽ 3 ദിവസങ്ങളിലായി നടന്ന തിരുവപ്പന വെളളാട്ട മഹോൽസവം ഭക്തിയുടെ നിറവിൽ സമാപിച്ചു.
ഇന്ന് വെളുപ്പിന് അരങ്ങിലെത്തിയ തിരുവപ്പന വെള്ളാട്ടം ദർശിക്കാൻ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും നിരവധി വിശ്വാസികളാണ് മടപ്പുരയിൽ എത്തിയത്.
പ്രസാദ വിതരണവും അന്നദാനവും നടന്നു.
തുടർന്ന് ദൈവത്തെ മലകയറ്റൽ ചടങ്ങോട് കൂടി കളിയാട്ട മഹോൽസവം സമാപിച്ചു.

പടം:കല്യാണം ശ്രീ മുത്തപ്പൻ മടപ്പുരയിൽ 3 ദിവസങ്ങളിലായി നടന്ന കളിയാട്ട മഹാൽസവത്തിന്റെ ഭാഗമായി ഇന്ന് വെളുപ്പിന് അരങ്ങിലെത്തിയ തിരുവപ്പന വെളളാട്ടം.

Recent News

Back to Top