ഉത്സവത്തെ വരവേൽക്കാൻ ജന്മകടപ്പുറവും പരിസരവും ഒരുങ്ങി

ഉദുമ ഗ്രാമപഞ്ചായത്തിലെ മഹാക്ഷേത്രങ്ങളിൽ ഉത്സവകാലം വരവായി. ഉത്സവത്തെ ഭക്തിപൂരയം വരവേൽക്കാൻ നാടും നാട്ടുകാരും സജ്ജരായി. തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് മാർച്ച് 8 ന് കൊടിയേറും. 8 ന് രാവിലെ കീഴൂർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നുമുള്ള എഴുന്നള്ളത്ത് കടപ്പുറം വഴി യാത്ര തിരിക്കും. അതിൻ്റെ ഭാഗമായി ജന്മ കടപ്പുറവും പരിസരവും മാലിന്യ മുക്തമാക്കു ന്നതിനായി ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു. 23-ാം വാർഡ് അംബികാ നഗർ പഞ്ചായത്ത് മെമ്പർ സി കെ വേണു, മുൻ മെമ്പർ ശകുന്തള ഭാസ്ക്കരൻ, സിഡിഎസ് മെമ്പർ സുനിത,തൊഴിലുറപ്പ് മേറ്റ് ശാരദ, ക്ലബ്ബ് പ്രവർത്തകരായ പവിത്രൻ കടപ്പുറം, കുഞ്ഞപ്പു എന്നിവർ നേതൃത്വം നൽകി. തൊഴിലുറ പ്പ് തൊഴിലാളികളും സന്നദ്ധ സംഘടനാ പ്രവർത്തകരും പരിസരവാസികളും ഒരു മനസായി മാതൃകാപരമായ ഈ മഹത്തായ സേവന പ്രവർത്തനത്തിൽ അണി ചേർന്നു.
