ദോത്തി ചലഞ്ചുമായി യൂത്ത് ലീഗ്

Share

സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നടത്തുന്ന ധോത്തി ചാലഞ്ചുമായി ബന്ധപ്പെട്ട് സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ സെക്രട്ടറി ടി പി ജിഷാൻ സാഹിബ് ജില്ലയിൽ പഞ്ചായത്ത് പര്യടനം നടത്തുന്നതിന്റെ ഭാഗമായി പള്ളിക്കര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ യോഗത്തിൽ പങ്കെടുത്തു.
ധോത്തി ചലഞ്ചിന്റെ പഞ്ചായത്ത് തല ഉദ്ഘാടന കർമ്മം ടി. പി. ജിഷാൻ സാഹിബ് നാസർ ചേറ്റു കുണ്ടിനെ രജിസ്ട്രേഷനിൽ ചേർത്തു കൊണ്ട് നിർവഹിച്ചു.പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് നൂറു മുഹമ്മദ് അധ്യക്ഷത വഹിച്ചു.ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് അസീസ് കളത്തൂർ ജനറൽ സെക്രട്ടറി സഹീർ ആസിഫ് ട്രഷറർ ഷാനവാസ് എം ബി സാദിക്ക് പൂച്ചക്കാട് സെമിർ മഠത്തിൽ സുഫൈൽ കല്ലിങ്കൽ എന്നീ നേതാക്കൾ പ്രസംഗിച്ചു.പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സിറാജ് മഠത്തിൽ സ്വാഗതം അൻവർ ഗ്രീൻ വലി നന്ദി പറഞ്ഞു

Back to Top