എൽ ഡി എഫ് നീലേശ്വരം മുനിസിപ്പൽ കമ്മിറ്റി ആഗസ്ത് 31 ന് നടത്തുന്ന ബഹുജന റാലിയും പ്രതിഷേധ ജ്വാലയും വിജയിപ്പിക്കാൻ കേരള കോൺഗ്രസ് ബി നീലേശ്വരം മുനിസിപ്പൽ കമ്മിറ്റി യോഗം തീരുമാനിച്ചു

നീലേശ്വരം : നീലേശ്വരം നഗരത്തെ രണ്ടായി ഭാഗിക്കുന്ന നിർദ്ദിഷ്ട എംബാങ്ക്മെന്റിന് പകരമായി നീലേശ്വരം. മാർക്കറ്റ് ജംഗ്ഷനിൽ ആകാശപാത നിർമ്മിക്കാനാവശ്യമായ രീതിയിൽ അലൈൻമെന്റ് മാറ്റണമെന്നാവശ്യപ്പെട്ട് എൽ ഡി എഫ് നീലേശ്വരം മുനിസിപ്പൽ കമ്മിറ്റി ആഗസ്ത് 31 ന് നടത്തുന്ന ബഹുജന റാലിയും പ്രതിഷേധ ജ്വാലയും വിജയിപ്പിക്കാൻ കേരള കോൺഗ്രസ് ബി നീലേശ്വരം മുനിസിപ്പൽ കമ്മിറ്റി യോഗം തീരുമാനിച്ചു. വിവിധ പാർട്ടികളിൽ നിന്നും രാജിവെച്ച് കേരള കോൺഗ്രസ് ബി യിലേക്ക് വന്നവർക്ക് സ്വീകരണം നൽകി.
നിയോജക മണ്ഡലം പ്രസിഡന്റ് രാജീവൻ പുതുക്കളം അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് പുതിയേടത്ത് മെമ്പർഷിപ്പ് വിതരണം നിർവ്വഹിച്ചു. ഇ വേണുഗോപാലൻ നായർ, പ്രസാദ് എ വി, രമേശൻ വി വി, എൻ വിട്ടൽ ദാസ്, മുഹമ്മദ് ഇഖ്ബാൽ, മുഹമ്മദ് അസ്ലം എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി എൻ വിട്ടൽ ദാസ് [പ്രസിഡന്റ് ]
ടി ശ്രീധരൻ, ദിപക് ജി [ വൈ പ്രസിഡന്റ് ]
രമേശൻ വി വി , രാജീവൻ കെ (ജന.സെക്ര)
മുഹമ്മദ് അസ്ലം (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.