പെരിയയിൽ കാറും ബസ്സും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വിദ്യാർ ത്ഥിനിക്ക് ഗുരുതരം

Share

പെരിയ: ദേശീയപാത
പെരിയയിൽ കാറും ബസ്സും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
പെൺകുട്ടിക്ക് ഗുരുതരം. ബസ് യാത്രക്കാരായ പത്തോളം പേർക്ക് പരിക്കേറ്റു.
പെരിയ നടുവോട്ടുപ്പാറയിലെ വൈശാഖ് (25) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന പുല്ലൂർ തടത്തിലെ കരുണാകരന്റെ മകൾ ആരതി (21) ഗുരുതരനിലയിൽ കണ്ണൂരിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി
വ്യാഴാഴ്ച്ച വൈകുന്നേരം അഞ്ചരയോടെ പെരിയ ടൗണിന് സമീപമുള്ള ശ്രീശൈലം ക്ഷേത്രത്തിന് മുന്നിലായിരുന്നു അപകടം. ബസ് യാത്രക്കാരായ കെ പി കുഞ്ഞിക്കണ്ണൻ (65) ഐശ്വര്യ (19), വിജിന (25)ശ്രീവിദ്യ (37),മാധവി (60) ,ജിതിൻ (21) എന്നിവർ കാഞ്ഞങ്ങാട്
ജില്ലാശുപത്രിയിൽ ചികിൽസ തേടി. .മൂന്നാം കടവിലേക്ക് ബസും പുല്ലൂർ ഭാഗത്തേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. മരണപ്പെട്ട വൈശാഖ്
പെരിയയിൽ ഇൻറർലോക്ക് സ്ഥാപനം നടത്തി വരികയായിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ മോർച്ചറിയിൽ.
പരേതതരായ സദാനന്ദൻ – അമ്മിണി എന്നിവരുടെ മകനാണ് വൈശാഖ് .സഹോദരങ്ങൾ: മധു ,ശാലിനി,സുധീഷ് ,അശ്വതി,കാർത്തിക് .

Back to Top