അതിജീവനം കലാകാര ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ ബോഡി യോഗവും സൗജിത്ത് അനുസ്മരണവും നടന്നു.

Share

അതിജീവനം കലാകാര ചാരിറ്റബിൾ ട്രസ്റ്റ് കാസർഗോഡ് ജില്ലാതല ജനറൽ ബോഡിയോഗവും സൗജിത്ത്‌ അനുസ്മരണവും അനുബന്ധ പരിപാടികളും വിപുലമായി നടത്തി

അകാലത്തിൽ വിട്ടുപിരിഞ്ഞുപോയ സംഘടനയുടെ സംസ്ഥാന കമ്മിറ്റി അംഗവും കാസർഗോഡ് ജില്ലാ ജോയിന്റ് സെക്രട്ടറിയും പ്രശസ്ത പുരക്കളി പരിശീലകനുമായിരുന്ന സൗജിത്ത്‌ ടി വി യെ അനുസരിച്ചു കൊണ്ടായിരിന്നു പരിപാടിക്ക് തുടക്കം കുറിച്ചത്. സംഘടന അംഗവും മികച്ച സാമൂഹ്യ പ്രവർത്തനുമായ കൃഷ്ണൻ പത്താനത്ത്‌ സൗജിത്ത്‌ അനുസ്മരണ പ്രഭാഷണം നടത്തി

അതിജീവനം കലാകാര ചാരിറ്റബിൾ ട്രസ്റ്റ് സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ ജില്ലാ സെക്രട്ടറിയുമായ അഴകേശൻ തുരുത്തി സ്വാഗതവും സംഘടന പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന ട്രഷററും മുൻ ജില്ലാ പ്രസിഡന്റ്മായ ഉദ്ദേശ്കുമാർ എം വി അധ്യക്ഷത വഹിച്ചു. രവി കാരിയിൽ, ജയശ്രീ ചീമേനിഎന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു

ജയശ്രീ ചീമേനി (പ്രസിഡന്റ്) ശശിധരൻ ഓർക്കുളം (വൈസ് പ്രസിഡന്റ് ) , രവി കാരിയിൽ (സെക്രട്ടറി), ഗീത അശോക് കാഞ്ഞങ്ങാട് (ജോയിന്റ് സെക്രട്ടറി), ജസ്റ്റിൻ ജോസ് (ട്രഷറർ), അഴകേശൻ തുരുത്തി, ഉദ്ദേശ്കുമാർ എം വി, പ്രതീഷ് കാരിയിൽ, ചന്ദ്രൻ വെങ്ങാട്ട്, ഷൈജു മടിവയൽ, എം വി വിനോദ് പൊള്ള, വിനോദ് സാരംഗം,സുജിത്ത് ബങ്കളം. സുധീഷ് മണി. മധു ഓരി, സുകേഷ് കാവുംചിറ, മഹേന്ദ്രൻ ചെറുവത്തൂർ, ഷെരീഫ് മടക്കര, പുഷ്പരാജ് ഓർക്കുളം, സബിഷ ചെറുവത്തൂർ, നിമിഷ റാണിപുരം, ശ്രുതി രാജു എന്നിങ്ങനെ 23 അംഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. തുടർന്ന് അതിജീവനം കലാകാര ചാരിറ്റബിൾ ട്രസ്റ്റ് കാസർഗോഡ് ജില്ലാ കലാ സംഘം അവതരിപ്പിച്ച വൈവിദ്ധ്യമാർന്ന കലാപരിപ്പാടികളും അരങ്ങേറി.

Back to Top