കിഴക്കുംകര പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനം നവീകരണ പുനഃപ്രതിഷ്ഠ ബ്രഹ്‌മകലശ കളിയാട്ട മഹോത്സവത്തിന് മുന്നോടിയായികുലകൊത്തൽ ചടങ്ങ് നടന്നു

കാഞ്ഞങ്ങാട്:ഉത്തര മലബാറിലെ പ്രമുഖവും പുരാതനവുമായ ഐവര്‍ ക്ഷേത്രങ്ങളില്‍ ഒന്നായ കിഴക്കുംകര പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനം നവീകരണ പുന: പ്രതിഷ്ഠ ബ്രഹ്‌മകലശ മഹോത്സവവും കളിയാട്ട മഹോത്സവവും ജനുവരി 25 മുതല്‍ 27 വരെയും, ജനുവരി 30 മുതല്‍ ഫെബ്രുവരി 3 വരെയും വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജനുവരി 25 ന് വൈകുന്നേരം 4ന് വാരിക്കാട്ട് ഇല്ലം തന്ത്രീരത്‌നം ബ്രഹ്‌മശ്രീ വി. ശ്രീധരന്‍ വാരിക്കാട്ട്, വി.എന്‍. ശ്രീധരന്‍ വാരിക്കാട്ട് എന്നിവരെ പൂര്‍ണ്ണകുംഭത്തോടെ സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിക്കും. തുടര്‍ന്ന് വിവിധ പൂജാ കര്‍മ്മങ്ങള്‍ നടക്കും വൈകുന്നേരം 6.30ന് സാംസ്‌കാരിക സമ്മേളനം കാഞ്ഞങ്ങാട് എം.എല്‍ എ ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. വി. കെ.സുരേഷ് ബാബു കൂത്തുപറമ്പ് മുഖ്യപ്രഭാഷണം നടത്തും. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ദേവസ്ഥാനം മാതൃസമിതിയുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും. ജനുവരി 26 ന് രാവിലെ 5 മണിക്ക് മഹാഗണപതി ഹോമം തുടര്‍ന്ന് വിവിധ പൂജാ കര്‍മ്മങ്ങള്‍ നടക്കും. രാത്രി 7 മണിക്ക് ദേവസ്ഥാനം മാതൃസമിതി കലാകാരികള്‍ അണിനിരക്കുന്ന നൃത്തശില്പം. 8 മണിക്ക് കോഴിക്കോട് കാദംബരി അവതരിപ്പിക്കുന്ന യക്ഷനാരി സംഗീത നാടകം അരങ്ങിലേറും. ജനുവരി 27ന് രാവിലെ മഹാഗണപതി ഹോമം തുടര്‍ന്ന് വിവിധ പൂജാ കര്‍മങ്ങള്‍ നടക്കും. പകല്‍ 9.47 മുതല്‍ 11.27 വരെയുള്ള ശുഭമുഹൂര്‍ത്തത്തില്‍ ദേവപ്രതിഷ്ഠയും വിവിധ പൂജാകര്‍മ്മങ്ങള്‍ക്ക് ശേഷം അന്നദാനവും നടക്കും. ജനുവരി 30 മുതല്‍ ഫെബ്രുവരി 3 വരെ നടക്കുന്ന കളിയാട്ട മഹോത്സവത്തില്‍ വിവിധ തെയ്യങ്ങളും, കലാ-സാംസ്‌കാരിക പരിപാടികളും തിരുമുല്‍ കാഴ്ചാ സമര്‍പ്പണവും നടക്കും. ജനുവരി 30ന് വൈകുന്നേരം 3 മണിക്ക് വാരിക്കാട്ട് ഇല്ലത്തുനിന്നും ദീപവും തിരിയും കൊണ്ടുവരല്‍ ചടങ്ങും, പ്രകാശന്‍ ചെരക്കര (പുല്ലൂരാളി) നാരായണന്‍ നെല്ലിക്കാട്ട് (പുല്ലൂര്‍ണ്ണന്‍) സതീശന്‍ അത്തിക്കോത്ത് (വിഷ്ണുമൂര്‍ത്തി) എന്നിവര്‍ ദേവനര്‍ത്തകരായി വാരിക്കാട്ടില്ലത്തുനിന്നും കലശം കുളിച്ച് ആചാരം കൊള്ളും. രാത്രി 7 മണിക്ക് ദേവസ്ഥാനം മാതൃസമിതിയുടെ നേതൃത്വത്തില്‍ പുല്ലൂരാളി നര്‍ത്തകന് ആടയാഭരണ സമര്‍പ്പണവും 7.30ന് ഇട്ടമ്മല്‍, കടപ്പുറം പ്രാദേശിക കമ്മിറ്റിയുടെ ആടയാഭരണ സമര്‍പ്പണവും അന്നദാനവും നടക്കും. രാത്രി 8 ന് എഴുന്നള്ളത്ത്, 8.30 ന് കിഴക്കുംകര കാഴ്ചാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുന്നാട് പൊലിക മ്യൂസിക് ബാന്‍ഡ് അവതരിപ്പിക്കുന്ന നാടന്‍ കലാമേള അരങ്ങേറും. ജനുവരി 31 രാത്രി 7 മണിക്ക് അതിയാമ്പൂര്‍ പ്രാദേശിക കമ്മിറ്റിയുടെ കാണിക്ക സമര്‍പ്പണവും, 7.30മുതല്‍ വെളിച്ചപ്പാടന്‍ തെയ്യം, കരിന്തിരക്കണ്ണന്‍ തെയ്യം വെള്ളാട്ടവും എഴുന്നള്ളത്തും നടക്കും. 8.30ന് അതിയാമ്പൂര്‍ പ്രാദേശിക കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സിനിമാ ടി.വി.താരങ്ങള്‍ അണിനിരക്കുന്ന അരങ്ങ് 2023 പരിപാടി അരങ്ങിലെത്തും. 11 ന് പുല്ലൂരാളി തോറ്റവും മേലേരിയും തുടര്‍ന്ന് വിഷ്ണുമൂര്‍ത്തി കുളിച്ചുതോറ്റം. ഫെബ്രുവരി 1 പുലര്‍ച്ചെ 2 മണി വെളിച്ചപ്പാടന്‍ തെയ്യം, പുലിച്ചോന്‍ തെയ്യം രാവിലെ 9 മണി മുതല്‍ കരിന്തിരിക്കണ്ണന്‍, പൂല്ലൂരാളി, വിഷ്ണുമൂര്‍ത്തി എന്നി തെയ്യങ്ങള്‍ അരങ്ങിലെത്തും. വൈകുന്നേരം 7 മുതല്‍ വെളിച്ചപ്പാടന്‍ തെയ്യം, കാളപ്പുലിയന്‍ തെയ്യം വെള്ളാട്ടങ്ങള്‍ അരങ്ങിലെത്തും. രാത്രി 9.30 ന് കിഴക്കുംകര കാഴ്ച കമ്മിറ്റിയുടെ തിരുമുല്‍ കാഴ്ച സമര്‍പ്പണവും കരിമരുന്ന് പ്രയോഗവും, 10.30ന് കോട്ടച്ചേരി കാഴ്ച കമ്മിറ്റിയുടെ തിരുമുല്‍ കാഴ്ചാ സമര്‍പ്പണവും നടക്കും. തുടര്‍ന്ന് പുലിക്കണ്ഠന്‍ തെയ്യം അടക്കം എഴുന്നള്ളത്ത്. 12 മണിക്ക് പുള്ളിക്കരിങ്കാളിയുടെയും പൂല്ലൂരാളിയുടെയും തോറ്റവും മേലേരി ചാട്ടവും മണങ്ങിയാട്ടത്തോടു കൂടിയുള്ള എഴുന്നള്ളത്തും നടക്കും.
ഫെബ്രുവരി 2 പുലര്‍ച്ചെ വെളിച്ചപ്പാടന്‍ തെയ്യം, 5 മണിക്ക് ആയിരത്തിരി മഹോത്സവം
രാവിലെ 6മണി മുതല്‍ പൂല്ലൂരാളി, കാളപ്പുലിയന്‍ തെയ്യം അമ്പെയ്യല്‍, പുലിക്കണ്ഠന്‍ തെയ്യം കരിക്ക് പൊളിക്കാന്‍ പോകല്‍, വിഷ്ണുമൂര്‍ത്തി അരങ്ങിലെത്തും. രാത്രി 8 മണിക്ക് കോട്ടച്ചേരി കാഴ്ച കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബംബര്‍ കോമഡി നൈറ്റ്
അരങ്ങിലെത്തും. 9 ന് പൂല്ലൂര്‍ണ്ണന്‍ തെയ്യം വെള്ളാട്ടം, 10 മണിക്ക് അത്തിക്കോത്ത് കാഴ്ച കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുമുല്‍ കാഴ്ചാ സമര്‍പ്പണവും തുടര്‍ന്ന് പുല്ലൂര്‍ണ്ണന്‍ തെയ്യം അടക്കം എഴുന്നള്ളത്ത്, പൂല്ലൂരാളി തോറ്റം മേലേരി, വിഷ്ണുമൂര്‍ത്തി കുളിച്ചുതോറ്റം. ഫെബ്രുവരി 3 ന് രാവിലെ 11 മണി മുതല്‍ പുല്ലൂരാളി, പൂല്ലൂര്‍ണ്ണന്‍ തെയ്യം കരിക്ക് പൊളിക്കാന്‍ പോകല്‍, വിഷ്ണുമൂര്‍ത്തി ഭണ്ഡാരവീട്ടിലേക്ക് പോകല്‍, 4.30 ന് എഴുന്നള്ളത്തും തുടര്‍ന്ന് 5 മണിക്ക് തേങ്ങയേറും നടക്കും. 6 മണിക്ക് പുല്ലൂര്‍ണ്ണന്‍ തെയ്യത്തിന്റെ തിരുമുടി എടുത്ത് കാളിമാടത്തില്‍ ഏറ്റല്‍, വിഷ്ണുമൂര്‍ത്തി തിരുമുടി എടുക്കല്‍ ചടങ്ങോടു കൂടി ഉത്സവം സമാപിക്കും. ഉത്സവത്തോടനുബന്ധിച്ച് എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെ അന്നദാനവും നടക്കും. പത്രസമ്മേളനത്തില്‍ പുനരുദ്ധാരണ കമ്മിറ്റി ചെയര്‍മാന്‍ കെ വിശ്വനാഥന്‍ ജനറല്‍ കണ്‍വീനര്‍ എം ചന്ദ്രന്‍, ട്രഷറര്‍ അശോകന്‍ അമ്പാടി, ദേവസ്ഥാനം പ്രസിഡന്റ് കെ കണ്ണന്‍ കുഞ്ഞി, ജനറല്‍ സെക്രട്ടറി എം സതീശന്‍ പടിക്കാല്‍, ട്രഷറര്‍ തമ്പാന്‍ കാക്കോച്ചി, സെക്രട്ടറി വി നാരായണന്‍ സംബന്ധിച്ചു.