വിനോദയാത്രക്കായി റാണിപുരത്ത് എത്തിയ ബസ് പനത്തടി ടൗണിൽ അപകടത്തിൽ പെട്ടു.

Share

വിനോദയാത്രക്കായി റാണിപുരത്ത് എത്തിയ മൈസൂർ ബാബ അറ്റോമിക് റിസേർച്ച് സെന്ററിലെ ഉദ്യോഗസ്ഥർ സഞ്ചരിച്ച ബസ് പനത്തടി ടൗണിൽ അപകടത്തിൽ പെട്ടു. 49 പേർ (47+2) ബസിൽ ഉണ്ടായിരുന്നു. എല്ലാവരെയും പുറത്തെടുത്ത് പരിക്കേറ്റ 20ൽ അധികം പേരെ പൂടംകല്ല് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഒരാളെ അവിടെ നിന്നും ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരം അല്ല എന്ന് താലൂക്ക് ആശുപത്രിയിൽ നിന്ന് അറിയിച്ചു.

പറത്തടിയിൽ വാഹനാപകടത്തിൽ പരിക്ക് പറ്റിയ 28 പേരെ പൂട ങ്കല്ല് താലൂക്ക് ആശുപത്രിയിലും സാരമായി പരിക്കുപറ്റിയ 10 പേരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റവർ മൈസൂർ ഭാഭാ ആറ്റോമിക് റിസർച്ച് സെന്ററിലെ ഉദ്യോഗസ്ഥരാണ്

 

Back to Top