പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം കാഞ്ഞങ്ങാട് സെന്ററിൽ മഹാശിവരാത്രിയും വനിതാ ദിനവും ആഘോഷിച്ചു.

Share

കാഞ്ഞങ്ങാട്: പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം കാഞ്ഞങ്ങാട് സെന്ററിൽ മഹാശിവരാത്രിയും വനിതാ ദിനവും ആഘോഷിച്ചു.
ഡോ.രാജശ്രീ സുരേഷ് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് സെന്റർ ഇൻ ചാർജ് ബ്രഹ്മകുമാരി ആശാജി അധ്യക്ഷത വഹിച്ചു. സിനിമാ താരം സിജി രാജൻ, മാധ്യമ പ്രവർത്തകരായ എം.കുഞ്ഞിരാമൻ, കെ.എസ്.ഹരി, ശ്യാംബാബു വെള്ളിക്കോത്ത്, അധ്യാപികമാരായ ടി.കെ.പ്രീതി, വി.ഭാഗ്യലക്ഷ്മി, നീലേശ്വരം സെന്റർ ഇൻ ചാർജ് ബ്രഹ്മകുമാരി സുമാജി, ഗിരീഷ് കുന്നത്ത്, പി.ജഗദീഷ്, ബ്രഹ്മകുമാരിമാരായ സിന്ധു, ഗംഗ, ദ്രാക്ഷായണി എന്നിവർ പ്രസംഗിച്ചു. സ്വാഗത നൃത്തവും ശിവസ്തുതികളും അവതരിപ്പിച്ച എൻ.വി.ശിവദ സജിത്ത്, ജി.ശിവപ്രഭ, എ.രാം പ്രസാദ്, വി.ധന്യ, എ.വി. ജീന പിലിക്കോട്, തങ്കമണി നീലേശ്വരം എന്നിവരെ അനുമോദിച്ചു.

Back to Top