പ്രഥമ ജനമിത്ര പുരസ്കാരങ്ങൾ എം. കുഞ്ഞമ്പു പൊതുവാളിനും വാവടുക്കം കുഞ്ഞമ്പു പണിക്കർക്കും സമർപ്പിച്ചു.

Share

പ്രഥമ ജനമിത്ര പുരസ്കാരങ്ങൾ
എം. കുഞ്ഞമ്പു പൊതുവാളിനും വാവടുക്കം കുഞ്ഞമ്പു പണിക്കർക്കും സമർപ്പിച്ചു.
കാഞ്ഞങ്ങാട്:-ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽവ്യത്യസ്തനവുമായ നിരവധി പ്രവർത്തനങ്ങളിലൂടെജനഹൃദയങ്ങളിൽ ഇടം നേടി നെല്ലിക്കാട്ട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജനമിത്ര കലാ കായിക സാംസ്കാരിക വേദി ഏർപ്പെടുത്തിയ പ്രഥമ നെല്ലിക്കാട്ട് കൃഷ്ണൻ മാസ്റ്റർ, നെല്ലിക്കാട്ട് കൃഷ്ണൻ പണിക്കർ സ്മാരക ജനമിത്ര പുരസ്കാരങ്ങൾ സമർപ്പിച്ചു. 7001 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.
കലാ-സാംസ്കാരിക വിദ്യാഭ്യാസ പ്രാദേശിക ചരിത്രരചനാ മേഖലകളിലെ സമഗ്ര സംഭാവനയ്ക്ക് നെല്ലിക്കാട്ട് കൃഷ്ണൻ മാസ്റ്റർ പുരസ്കാരം ദേശീയ അധ്യാപക അവാർഡ് ജേതാവും എഴുത്തുകാരനുമായ എം കുഞ്ഞമ്പു പൊതുവാളും. കോലധാരി നെല്ലിക്കാട്ട് കൃഷ്ണൻ പണിക്കർ സ്മാരക ജനമിത്ര പുരസ്കാരം വിഷ്ണുമൂർത്തിയുടെ തോറ്റം ചിട്ടപ്പെടുത്തിയതെയ്യം കോലധാരിയും ഫോക് ലോർ അവാർഡ് ജേതാവുമായ വാവടുക്കം കുഞ്ഞമ്പു പണിക്കർക്ക് സമർപ്പിച്ചു.
നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കികാഞ്ഞങ്ങാട് എംഎൽഎഇ.ചന്ദ്രശേഖരൻ ചടങ്ങ് ഉദ്ഘാടനം ചെയ്ത് പുരസ്കാര സമർപ്പണം നടത്തി.
സംഘാടക സമിതി കൺവീനർ കെ ഗിരീഷ് ബാബു അധ്യക്ഷനായി. സംഘാടകസമിതി ചെയർമാൻ കെ വി രാഘവൻ പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി.
നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത മുഖ്യാതിഥിയായി. ഹൊസ്ദുർഗ് തഹസിൽദാർ എം.മണി രാജ്,വി .കൃഷ്ണൻ ,പി അശോകൻ മാസ്റ്റർ, എം.അരവിന്ദാക്ഷൻ മാസ്റ്റർ, നെല്ലിക്കാട്ട് കൃഷ്ണൻ മാസ്റ്ററുടെ മകൾ കെ.സോന, കെ. വിജയകുമാർ കൃഷ്ണൻ പണിക്കരുടെ മകൻരാജൻ പണിക്കർഎന്നിവർ സംസാരിച്ചു. ജനമിത്ര സെക്രട്ടറി പി രഞ്ജിത്ത് സ്വാഗതവും പി. ചന്ദ്രൻ നന്ദിയും പറഞ്ഞു. ചടങ്ങുകൾക്ക് തുടക്കം കുറിച്ച്ബാബു കാഞ്ഞങ്ങാട് രചിച്ച് പ്രമോദ് അരയി ഈണം പകർന്ന സ്വാഗത ഗാനം ശ്രദ്ധേയമായി. വള്ളുവനാട് ബ്രഹ്മയുടെ രണ്ടു നക്ഷത്രങ്ങൾ നാടകം അരങ്ങേറി.
രണ്ട് കൃഷ്ണന്മാരുടെസ്മരണയ്ക്കായിനടത്തിയപുരസ്കാരംരണ്ട് കുഞ്ഞമ്പുമാർനേടി എന്നുള്ള പ്രത്യേകതപുരസ്കാര സമർപ്പണത്തിൽ ഉണ്ടായിരുന്നു .സിദ്ധാർത്ഥ രാജ് സംഘവും അവതരിപ്പിച്ചചെണ്ടമേളത്തോട്പുരസ്കാര ജേതാക്കളെ സ്വീകരിച്ചു.
ചിത്രം അടിക്കുറിപ്പ്:-
പ്രഥമ ജനമിൽ പുരസ്കാരം എം കുഞ്ഞമ്പു പൊതുവാൾ, വാവടുക്കം കൂഞ്ഞമ്പു പണിക്കർ എന്നിവർക്ക് കാഞ്ഞങ്ങാട് എം എൽ എ ഇ ചന്ദ്രശേഖരൻ സമ്മാനിച്ചപ്പോൾ ഫോട്ടോ: രതീഷ് കാലിക്കടവ്

Back to Top