അല്‍ ഹസ്ല ഒഐസിസി പ്രവാസോണം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

Share

അല്‍ ഹസ്ല ഒഐസിസി പ്രവാസോണം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

ഒഐസിസി അല്‍ ഹസ്സ ഏരിയാ കമ്മറ്റി സംഘടിപ്പിച്ച പ്രവാസോണം’23 ജനപങ്കാളിത്തം കൊണ്ടും, സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി.അല്‍ ഹസ്സയിലെ ഭൂരിപക്ഷം പ്രവാസി മലയാളികളെയും വിഭവസമൃദ്ധമായ ഓണസദ്യ വിളമ്പി വിരുന്നൂട്ടിയ സന്തോഷത്തിലും നിറഞ്ഞ ചാരിതാര്‍ത്ഥ്യത്തിലുമാണ് പ്രവര്‍ത്തകരും സംഘാടകരും. തമീമി ഗ്ലോബല്‍ കാറ്ററിംഗ് ഏരിയാ മാനേജര്‍ ജോസഫ് വര്‍ഗ്ഗീസിന്റെ നിര്‍ദ്ദേശത്തില്‍ ചെഫ് ബിനു രാജ്, നിഥിന്‍ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ തയ്യാറാക്കിയ ഓണസദ്യ ഗുണമേന്മ കൊണ്ടും, അത് വിളമ്പാന്‍ ഒഐസിസി കമ്മറ്റി തയ്യാറാക്കി നിര്‍ത്തിയ ക്യാപ്റ്റന്‍ ഷിബു സുകുമാരന്റെ നേതൃത്വത്തിലുള്ള വളണ്ടിയേര്‍സ് വിംഗിന്റെ ചിട്ടയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കൊണ്ടും, രുചി ഭേദങ്ങളുടെ ഇരുപത്തി അഞ്ചില്‍പരം വിഭവങ്ങളടങ്ങിയ ഓണസദ്യ അല്‍ ഹസ്സയിലെ പ്രവാസികള്‍ക്ക് വേറിട്ടൊരനുഭവം തന്നെയായിരുന്നു. ഉച്ചക്ക് കൃത്യം 12 മണിക്ക് ആര്‍പ്പോ, ഈറോ വിളികളുടെ അകമ്പടിയോടെ ദമ്മാമില്‍ നിന്നെത്തിയ മാവേലിയുടെ വരവോടെ ഒരേ സമയം 250 പേര്‍ക്ക് ഒന്നിച്ച് വിളമ്പി തുടങ്ങിയ ഓണസദ്യയുടെ രുചി നുകരാന്‍ വൈകീട്ട് 4 മണി വരെ ജനങ്ങള്‍ ഒഴുകി എത്തിയത് ഇത്രയും കാലത്തെ തങ്ങളുടെ പ്രവാസ ജീവിതത്തില്‍ ആദ്യത്തെ അനുഭവമായിരുന്നുവെന്ന് വര്‍ഷങ്ങളായിട്ട് പ്രവാസികളായിട്ടുള്ളവരും സംഘാടകരും ഒരേ സ്വരത്തില്‍ പറഞ്ഞു. തുടര്‍ന്ന് അല്‍ ഹസ്സയിലെ കലാപ്രതിഭകളവതരിപ്പിച്ച തിരുവാതിര ഉള്‍പ്പെടെയുള്ള നൃത്തനൃത്യങ്ങളും, ഗാന വിരുന്നും ഈ പൊള്ളുന്ന കാലാവസ്ഥയിലും മനസ്സിനെ കുളിരണിയിപ്പിക്കുന്നതായിരുന്നു, അഫ്‌സാന അഷ്‌റഫ് അവതരകയായിരുന്നു. അല്‍ ഹസ്സയിലെ പ്രമുഖ സ്റ്റാര്‍ ഹോട്ടലായ ഹുഫൂഫ് ഹോട്ടല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന പ്രവാസോണം’23 ല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേകം പ്രത്യേകം സംഘടിപ്പിച്ച വിവിധയിനം കായിക മത്സരങ്ങളില്‍ 300 ല്‍ പരം ആളുകള്‍ പങ്കെടുത്തത് ആഘോഷ പരിപാടികളുടെ പ്രൌഡിയും പ്രശസ്തിയും വിളിച്ചോതുന്നതായിരുന്നു.
പുരുഷ, വനിതാ വിഭാഗങ്ങളിലായി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ട്രോഫിക്ക് വേണ്ടി നടന്ന വാശിയേറിയ വടംവലി മത്സരങ്ങള്‍ കാണികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു. വനിതാ വിഭാഗത്തില്‍ അല്‍ ഹസ്സ സ്റ്റാര്‍സ് ഒന്നാം സ്ഥാനവും, ഹുസൈന്‍ അലി ഹോസ്പിറ്റല്‍ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പുരുഷ വിഭാഗത്തില്‍ അല്‍ ഹസ്സയിലെ പ്രമുഖ ഫുട്‌ബോള്‍, ക്രിക്കറ്റ് ക്ലബുകള്‍ പങ്കെടുത്തപ്പോള്‍ മത്സരങ്ങള്‍ വളരെ വാശിയേറിയതായി. ഇഞ്ചോടിഞ്ച് വീറോടെ നടന്ന പോരാട്ടത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ പിഫ് സി ടീം ഒന്നാം സ്ഥാനവും, ഹസ്സ ഒ ഐ സി സി ക്രിക്കറ്റ് ടീം രണ്ടാം സ്ഥാനവും നേടി. വിജയികള്‍ക്ക് ചെയര്‍മാന്‍ ഫൈസല്‍ വാച്ചാക്കല്‍ ട്രോഫികള്‍ കൈമാറി, അരുണ്‍ ഹരി റഫറിയായിരുന്നു. ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന ആദരവ് 2023 ല്‍ അല്‍ ഹസ്സയിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ പ്രസാദ് കരുണാഗപ്പള്ളിക്കുള്ള ഹസ ഒ ഐ സി സി യുടെ ഉപഹാരം അല്‍ ഹസ ഇന്ത്യന്‍ എംബസി വളണ്ടിയേര്‍സ് കോഡിനേറ്റര്‍ ഹനീഫ മൂവാറ്റുപുഴയുടെ സാന്നിദ്ധ്യത്തില്‍ ഫൈസല്‍ വാച്ചാക്കല്‍ പ്രസാദിന് കൈമാറി. ഹുഫൂഫ് ഹോട്ടല്‍ ജനറല്‍ മാനേജര്‍ ഫത്തഹി ഖലഫ് അല്‍ കുദൈറിനുള്ള ബിസിനസ്സ് എക്‌സലന്‍സി പുരസ്‌കാരം ഹോട്ടല്‍ ചെഫ് ഹസന്‍ ഏറ്റുവാങ്ങി.
2022-2023 അദ്ധ്യായന വര്‍ഷത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ ആദരിച്ചു. ബി എസ് സി ഗ്രാജ്വേഷന്‍ ഉന്നത മാര്‍ക്കോടെ വിജയിച്ച ജവഹര്‍ ബാലമഞ്ച് ഹസ ജനറല്‍ സെക്രട്ടറി കൂടിയായ അഫ്‌സാന അഷ്‌റഫിനുള്ള ഉപഹാരം ഒഐസിസി മീഡിയ കണ്‍വീനര്‍ ഉമര്‍ കോട്ടയില്‍ കൈമാറി. 10,12 ക്‌ളാസ്സുകളില്‍ ഉന്നത വിജയം നേടിയ അമ്മാര്‍ ബിന്‍ നാസര്‍ (12), വില്യം, അറീജ്, ഹസ്‌ന ,ഫാത്വിമസഹറ,ബാസിം ബിജു (10) എന്നീ കുട്ടികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ശാഫി കുദിര്‍, നവാസ് കൊല്ലം, അര്‍ശദ് ദേശമംഗലം, ഷമീര്‍ പനങ്ങാടന്‍, റഷീദ് വരവൂര്‍, ലിജു വര്‍ഗ്ഗീസ് എന്നിവര്‍ അവരുടെ രക്ഷിതാക്കള്‍ക്ക് കൈമാറി. ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പഴം പ്രഥമന്‍ പായസ മത്സരത്തില്‍ ഫജ്‌റുദ്ദീന്‍, ഷൈല അനീസ്, ജസു്‌ല ഷമീം (ടിക് ടോക് പാത്തു) എന്നിവര്‍ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഹസീന അഷ്‌റഫ്, സലീന അബ്ദുല്‍ മജീദ് എന്നിവര്‍ ജഡ്ജസായിരുന്നു, വിജയികള്‍ക്കുള്ള നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റും, സിറ്റി ഫ്‌ലവര്‍ ഹുഫൂഫും സ്‌പോന്‍സര്‍ ചെയ്ത സമ്മാനങ്ങള്‍ ഒ ഐ സി സി വനിതാവേദി നേതാവ് സബീന അഷ്‌റഫ് കൈമാറി.
ഉച്ചക്ക് 12 മണിക്ക് ഓണസദ്യയില്‍ തുടങ്ങി രാത്രി 12 മണിക്ക് വാശിയേറിയ വടംവലിയില്‍ അവസാനിച്ച പ്രവാസോണം ആഘോഷ പരിപാടികള്‍ അല്‍ ഹസ്സയിലെ പ്രവാസി മലയാളികള്‍ക്ക് എന്നും ഓര്‍മ്മിക്കാന്‍ ഹസ്സ ഒഐസിസി നല്കിയ ഓണസമ്മാനം തന്നെയായിരുന്നു. പരിപാടികളുടെ ഭാഗമായി സംസം മെഡിക്കല്‍ കോംപ്ലക്‌സ് സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചിരുന്നു. സംഘാടക സമിതി ചെയര്‍മാന്‍ ഫൈസല്‍ വാച്ചാക്കല്‍,മുഖ്യ രക്ഷാധികളായ ശാഫി കുദിര്‍, പ്രസാദ് കരുനാഗപ്പള്ളി, ഉമര്‍ കോട്ടല്‍,ഷമീര്‍ പനങ്ങാടന്‍ (റിസപ്ഷന്‍), നവാസ് കൊല്ലം (കണ്‍വീനര്‍) അര്‍ശദ് ദേശമംഗലം ( പബ്ലിസിറ്റി),റഷീദ് വരവൂര്‍ ,ലിജു വര്‍ഗ്ഗീസ്, സബീന അഷ്‌റഫ് (പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍മാര്‍), അഫ്‌സല്‍ തിരൂര്‍കാട് (സൗണ്ട് )ഷിബു സുകുമാരന്‍, റഫീഖ് വയനാട്, മുജീബുറഹ്‌മാന്‍,ഷമീര്‍ പാറക്കല്‍, സലീം കെ എ,അനീസ് സനയ്യ, നൗഷാദ് പെരിന്തല്‍മണ്ണ, സാദിഖ് സൂഖ് അല്‍ഖറിയ, ജിബിന്‍, മുരളി ചെങ്ങന്നൂര്‍, ഷിബു ഷുക്കേക്ക്, മൊയ്തു അടാടി, ബിനു കൊല്ലം, റിജോ ഉലഹന്നാന്‍, സബാസ്റ്റ്യന്‍ സനയ്യ, വിനോദ് വൈഷ്ണവ്, സുമീര്‍, പ്രവീണ്‍ കുമാര്‍, ഷാജി പട്ടാമ്പി (ഫുഡ് കമ്മറ്റി), ഷാനി ഓമശ്ശേരി, ജംഷാദ്, സാഹിര്‍ ചുങ്കം, അക്ബര്‍ ഖാന്‍, സിജോ രാമപുരം, റിനോസ് റഫീഖ്,ഷിജോ വര്‍ഗ്ഗീസ്, രാധാകൃഷ്ണന്‍ ഉദുമ, ഷംസു കൊല്ലം, സജീം കുമ്മിള്‍,നസീം അഞ്ചല്‍, നൗഷാദ് കൊല്ലം, റുക്‌സാന റഷീദ്, സെബി ഫൈസല്‍, നജ്മ അഫ്‌സല്‍, മഞ്ജു നൗഷാദ് (വളണ്ടിയര്‍ വിംഗ്) എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

Back to Top