ഉരുവിഭവങ്ങളുടെ പ്രദർശനം ഒരുക്കി കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീഫസ്റ്റും ,ജി ആർ .സി യും

Share

ഉരുവിഭവങ്ങളുടെ പ്രദർശനം ഒരുക്കി കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീഫസ്റ്റും ,ജി ആർ .സി യും
കാഞ്ഞങ്ങാട് പഴയകാല വിഭവങ്ങളുടെയും ഇലക്കറികളെയും പുതിയതലമുറക്ക്പരിചയപ്പെടുത്തുകയും ആരോഗ്യ ഔഷധ ഗുണങ്ങൾപ്രചരിപ്പിക്കുകയുംചെയ്യുന്നതിന്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ സി.ഡി എസ് ഫസ്റ്റുംജെൻഡർ റിസോഴ്സ് സെൻററും ചേർന്ന് ഊര് വിഭവങ്ങളുടെ പ്രദർശനം നടന്നു. ഒമ്പതാം വാർഡ് വാർഡ്അത്തിക്കോത്ത് എ സി നഗർ നടന്ന പ്രദർശനത്തിൽ പച്ചില തോരൻ, വൈചതൂം
പുളിചമ്മന്തി, അമൃതം പൊടി പായസം, മത്തൻ ഇല,വാഴക്കൂമ്പ്, ചെമ്പൻ തട്ട്, അകതിചിര തോരൻ, മുത്താറി ദോശ, തുടങ്ങിയ അപൂർവങ്ങളായ 30ഓളം ഊര് വിഭവങ്ങൾ 150 ഓളം അംഗങ്ങളുടെ
കൂട്ടായ്മയിൽലാണ് പ്രദർശിപ്പിച്ചു. വാർഡ് കൗൺസിലർ ബി. സൗദാമിനി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സി.ഡി.എസ് .ഫസ്റ്റ് ചെയർപേഴ്സൺ സൂര്യ ജാനകി അധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി കൗൺസിലർ പി .ധന്യ ജനറൽ റിസർച്ച് സെന്റെപദ്ധതികളെക്കുറിച്ച്ക്കുറിച്ച് വിശദീകരിച്ചു. ആനിമേറ്റർ കെ.സരിത, കമ്മ്യൂണിറ്റി പരിശീലകരായ ടി.വി. സുജിത, ഷിബിന കൃഷ്ണൻ, ഉര് മൂപ്പൻ രാജൻ അത്തിക്കോത്ത് എന്നിവർ സംസാരിച്ചു. എ.ഡി.എസ് ചെയർപേഴ്സൺ രമ്യ മനോജ്. സ്വാഗതവും സുധാ ബാബു നന്ദിയും പറഞ്ഞു. എന്റെ തൊഴിൽ എന്റെ അഭിമാനം എന്ന വിഷയത്തെക്കുറിച്ച് ക്ലാസ്സ് നടന്നു.

Back to Top