സിഐ ടി യു ജില്ലാ സെക്രട്ടറിയും , ചുമട്ട്തൊഴിലാളി. യൂണിയൻ ജില്ലാ ജനറൽ സെക്രടറിയുമായിരുന്നു സഖാവ്കെ.വി.കുഞ്ഞികൃഷൻ അന്തരിച്ചു

Share

കെ.വി.കുഞ്ഞികൃഷൻ   സിഐ ടി യു ജില്ലാ സെക്രട്ടറിയും , ചുമട്ട്തൊഴിലാളി. യൂണിയൻ ജില്ലാ ജനറൽ സെക്രടറിയുമായിരുന്നു സഖാവ് കുഞ്ഞികൃഷ്ണൻ ഇന്ന് രാവിലെ തലശേരി ആസ്പത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചു. കുഞ്ഞികൃഷ്ണന്റെ ഭൗതികശരീരം ഇന്ന് രാവിലെ 9 മണിക്ക് കാലിക്കടവിലും 9.30 ന് ചെറുവത്തൂരിലും 10 മണിക്ക് നീലേശ്വരത്തും പൊതു ദർശനത്തിന് വെയ്ക്കും തുടർന്ന് 10.30 മണിയോടെ പാലായിലെ വസതിയിലേക്ക് കൊണ്ട് പോകും ……. ഉജ്ജ്വലനായ സoഘാടകനും പ്രക്ഷോഭകാരിയുമായിരുന്ന സഖാവിന്റെ വേർപാട് CITU പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയത് ചുമട്ട് മേഖലയിൽ ജില്ലയിൽ എല്ലായിടത്തും ഓടിനടന്ന് തൊഴിൽ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ കെ വി കുഞ്ഞികൃഷ്ണൻ  അനുകരണീയമായ താല്പര്യം കാണിച്ചിരുന്നു.നീലേശ്വരം നഗരത്തിലെ CITU യു വിന്റെ മുഖമായിരുന്നു സഖാവ് എല്ലാ തൊഴിൽ മേഖലയിലെ പ്രശ്നങ്ങളിലും ഇടപെട്ട് നഗരത്തിൽ നിറഞ്ഞ് നിന്ന് പ്രവർത്തിച്ചിരുന്നു.

 

Back to Top