ഉത്തര കേരള കോൽക്കളി മൽസരം സംഘടിപ്പിച്ചു..

Share

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ ജീവൻധാര ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ 40 ആം വാർഷികാഘോഷ ഭാഗമായി ഉത്തര കേരള കോൽക്കളി മൽസരം സംഘടിപ്പിച്ചു.. യോദ്ധ കളരി സംഘം തായിനേരി ഒന്നാം സ്ഥാനവും, വിഷ്ണുമൂർത്തി കോൽക്കളി സംഘം ചെർക്കള രണ്ടാം സ്ഥാനവും നന്ദനം കോൽക്കളി സംഘം പെർളടുക്ക മുന്നാം സ്ഥാനവും നേടി. മൽസരം മുൻ ഫോക് ലോർ അക്കാദമി സെക്രട്ടറി എം പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് വൈസ് പ്രസിഡണ്ട് പൈനി വേണുഗോപാൽ അദ്ധ്യക്ഷനായിരുന്നു.ചടങ്ങിൽ ജയരാജൻ നായർ, സുധാകരൻ നായർ.കെ, സതീഷ് കരിങ്ങാട്ട്, രാജീവൻ പി.എം എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രവാസ് യു സ്വാഗതവും, ദീപക് കെ നന്ദിയും പറഞ്ഞു. വായനശാല പ്രസിഡണ്ട് മാനവർമ്മ രാജ സമ്മാനദാനം നടത്തി.

Back to Top