മോദി സർക്കാർ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു:പി കെ ഫൈസൽ

Share

മോദി സർക്കാർ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു:പി കെ ഫൈസൽ

പെരിയ:മഹത്തായ ഇന്ത്യാ രാജ്യത്തിന്റെ മഹനീയ മുദ്രവാക്യമായ ജനാധിപത്യവും മതേതരത്വവും കശാപ്പ് ചെയ്തു ഭരണം നടത്തുകയാണ് മോദി സർക്കാരെന്ന് ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ അഭിപ്രായപ്പെട്ടു.പുല്ലൂർ പെരിയ മണ്ഡലം ഏകദിനശില്പശാല “മുന്നൊരുക്കം 2024”ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.നാളെ മുതൽ പാർലിമെന്റ് സമ്മേളനം ചേരുമ്പോൾ രാജ്യത്തിന്റെ സുരക്ഷയെ പോലും ബാധിക്കുന്ന വിധം ജനം ഭീതിയിലാണെന്നും അദ്ദേഹം കൂട്ടിചേർത്തു.മണിപ്പൂർ പോലുള്ള സംസ്ഥാനത്ത് നടമാടുന്ന ഭീകരദൃശ്യമൊക്കെ ജനമനസുകളെ ഞെട്ടിപ്പിക്കുന്നതിന്റെ ആഴം ഗൗരവതരമായതാണെന്നും ഡിസിസി പ്രസിഡന്റ് കൂട്ടിച്ചേർത്തു.രാജ്യത്തിന്റെ പഴയകാല പ്രതാപത്തിലേക്ക് എത്താൻ കോൺഗ്രസിന്റെ വിജയം അനിവാര്യമാണെന്നും അതിന് വേണ്ടിയുള്ള ഒരുക്കത്തിന് പാർട്ടിപ്രവർത്തകർ തയ്യാറാവണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഏകദിനശില്പശാലയുടെ ഉൽഘാടന സെക്ഷനിൽ മണ്ഡലം പ്രസിഡന്റ് പ്രമോദ് പെരിയ അദ്ധ്യക്ഷത വഹിച്ചു.കെപിസിസി മെമ്പർ ഹക്കീം കുന്നിൽ മുഖ്യപ്രഭാഷണം നടത്തി.ക്യാമ്പിൽ കെപിസിസി സെക്രട്ടറി അഡ്വക്കേറ്റ് സൈമൺ അലക്സ് ക്ലാസിന് നേതൃത്വം നൽകി.ഡിസിസി ജനറൽ സെക്രട്ടറിമാരായ വിനോദ്കുമാർ പള്ളയിൽ വീട്,ധന്യ സുരേഷ്,ഉദുമ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് കെ വി ഭക്തവൽസലൻ,മുൻ പ്രസിഡന്റ് സി രാജൻ പെരിയ,മുൻ മണ്ഡലം പ്രസിഡന്റും ഇലക്ഷൻ ചുമതലയുള്ള ടി രാമകൃഷ്ണൻ,മഹിള കോൺഗ്രസ്സ് ജില്ല പ്രസിഡന്റ് മിനി ചന്ദ്രൻ,യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ബി പി പ്രദീപ്കുമാർ എന്നിവർ സന്നിഹിതരായിരുന്നു.
ഉച്ചക്ക് ശേഷം നടന്ന ക്ലാസിൽ ഡോക്ടർ സരിൻ വിഷയാവതരണം നടത്തി.
സമാപന സമ്മേളനം യുഡിഎഫ് ജില്ലാ കൺവീനർ എ ഗോവിന്ദൻ നായർ ഉൽഘാടനം ചെയ്തു.കെപിസിസി മെമ്പർ സി ബാലകൃഷ്ണൻ പെരിയ മുഖ്യപ്രഭാഷണം നടത്തി.മുൻ മണ്ഡലം പ്രസിഡന്റുമാരായ കെ വി ഗോപാലൻ,അഡ്വക്കേറ്റ് ബാബുരാജ്,പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദൻ,മഹിള കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ശ്രീകല പുല്ലൂർ,ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ് പത്മനാഭൻ പുല്ലൂർ ,കെ എസ് യു ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂർ,പ്രവാസി കോൺഗ്രസ് ജില്ല ചെയർമാൻ പത്മരാജൻ ഐംഗോത്ത്,എന്നിവർ സന്നിഹിതരായിരുന്നു.
ക്യാമ്പിന്റെ വിവിധ സമയത്ത് ഡിസിസി ജനറൽ സെക്രട്ടറി പി വി സുരേഷ്,കോൺഗ്രസ് നേതാക്കളായ അഡ്വക്കേറ്റ് ശ്രീജിത്ത് മാടക്കൽ,സാബു അബ്രഹാം കുറ്റിക്കോൽ,കുഞ്ഞികൃഷ്ണൻ ബേഡകം,ബാലചന്ദ്രൻ മാസ്റ്റർ ചെമ്മനാട് എന്നിവർ ക്ഷണിതാക്കളായി എത്തുകയും ചെയ്തു.ക്യാമ്പിൽ മണ്ഡലം ജനറൽ സെക്രട്ടറി ഫസൽ മൂന്നാംകടവ് സ്വാഗതവും കുഞ്ഞികൃഷ്ണൻ കൊടവലം നന്ദിയും പറഞ്ഞു.

Back to Top