ലഹരിയാവാം കളിയിടങ്ങളോട്-ഡി വൈ എഫ് ഐ -വോളിബോൾ മത്സരം

Share

ലഹരിയാവാം കളിയിടങ്ങളോട് എന്ന മുദ്രാവാക്യമുയർത്തി ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ കായികമേളകൾ സംഘടിപ്പിക്കുന്നു, മേഖല കേന്ദ്രങ്ങളിൽ യൂണിറ്റുകൾ തമ്മിലുള്ള മത്സരവും അതിൽ വിജയിക്കുന്നവരെ പങ്കെടുപ്പിച്ചു ബ്ലോക്ക്-ജില്ലാ -സംസ്ഥാന തല മത്സരങ്ങൾ നടക്കും നീലേശ്വരം ബ്ലോക്ക് വോളിബോൾ നെല്ലിയടുക്കം റെഡ് സ്റ്റാർ ഗ്രൗണ്ടിൽ ദേശീയ വോളി താരം അഞ്ജുബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പ്രസിഡന്റ്‌ എം വി ദീപേഷ് അധ്യക്ഷനായി ബ്ലോക്ക് സെക്രട്ടറി എൻ കെ ഭാസ്ക്കരൻ പി അഖിലേഷ്, സിനീഷ് കുമാർ, പി സുജിത്കുമാർ,വിജിനേഷ് പി ടി,കെ വി ശ്യാംചന്ദ്രൻ, കെ വി അജിത്കുമാർ എന്നിവർ സംസാരിച്ചു എം എ നിതിൻ സ്വാഗതം പറഞ്ഞു, സമ്മാന ദാനം ബ്ലോക്ക് സെക്രട്ടറി എം വി രതീഷ് നിർവഹിച്ചു മത്സരത്തിൽ കിനാനൂർ മേഖലകമ്മിറ്റി ഒന്നും കരിന്തളം മേഖല കമ്മിറ്റി രണ്ടാം സ്ഥാനവും നേടി

Back to Top