തേഡ് പാര്‍ട്ടി ചാറ്റ് ഫീച്ചര്‍ എത്തുന്നു, ഇനി മറ്റു സോഷ്യല്‍ മീഡിയകളില്‍ നിന്നും വാട്സ്‌ആപ്പിലേക്ക് സന്ദേശം അയക്കാം

Share

ഉപഭോക്താക്കളുടെ ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്‌ആപ്പില്‍ കിടിലൻ ഫീച്ചര്‍ എത്തുന്നു. ആൻഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്കായി ഇത്തവണ തേര്‍ഡ് പാര്‍ട്ടി ചാറ്റ് ഫീച്ചറിനാണ് വാട്സ്‌ആപ്പ് രൂപം നല്‍കുന്നത്.ഇതോടെ, ഉപഭോക്താക്കള്‍ക്ക് മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നും എളുപ്പത്തില്‍ വാട്സ്‌ആപ്പിലേക്ക് സന്ദേശം അയക്കാൻ സാധിക്കും. യൂറോപ്യൻ യൂണിയന്റെ ചട്ടങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് വാട്സ്‌ആപ്പ് പുതിയ ഫീച്ചറിന് രൂപം നല്‍കുന്നത്. അടുത്ത വര്‍ഷം ഈ ഫീച്ചര്‍ ഉപഭോക്താക്കളിലേക്ക് എത്തിയേക്കുമെന്നാണ് സൂചന.വാട്സ്‌ആപ്പിന് പകരം, ആശയവിനിമയത്തിനായി മറ്റ് ആപ്പുകളാണ് ഉപയോഗിക്കുന്നതെങ്കിലും, മെസേജ് ചെയ്യാൻ കഴിയുന്ന തരത്തിലുള്ള സംവിധാനമാണ് ഒരുക്കുക. ഉദാഹരണമായി, ഒരാള്‍ സിഗ്നല്‍ ആപ്പാണ് ഉപയോഗിക്കുന്നതെങ്കില്‍, മറ്റൊരു വാട്സ്‌ആപ്പ് ഉപഭോക്താവിന് സിഗ്നല്‍ ആപ്പിലേക്ക് വാട്സ്‌ആപ്പില്‍ നിന്നും സന്ദേശം അയക്കാൻ കഴിയുന്ന വിധമാണ് പുതിയ ഫീച്ചര്‍ ക്രമീകരിക്കുക. ഒരു ആപ്പില്‍ നിന്ന് മറ്റൊരു തേര്‍ഡ് പാര്‍ട്ടി ആപ്പിലേക്ക് സന്ദേശങ്ങള്‍ അയക്കുന്ന വിധത്തില്‍, സപ്പോര്‍ട്ട് സംവിധാനം ഒരുക്കാൻ സോഷ്യല്‍ മീഡിയകള്‍ക്ക് യൂറോപ്യൻ യൂണിയൻ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.

Back to Top