കേന്ദ്ര ഗവൺമെന്റിന്റെ പാചക വാതക വില വർധനവിനെതിരെ ജനതാദൾ(എസ് )പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

Share

കേന്ദ്ര ഗവൺമെന്റിന്റെ തെറ്റായ പാചക വാതക വില വർധനവിനെതിരെ ജനതാദൾ(എസ് )സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട് പ്രതിഷേധ പ്രകടനവും ബസ്റ്റാന്റ് പരിസരത്ത് പൊതുയോഗവും നടന്നു. യോഗത്തിൽ സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പർ, നൗഫൽ കാഞ്ഞങ്ങാട് അധ്യക്ഷം വഹിച്ചു. ജില്ലാ പ്രസിഡണ്ട്, പി. പി. രാജു ഉദ്ഘാടനം ചെയ്തു. കരിം മയിൽപാറ, വെങ്കിട്ടേഷ്, ദിലീപ്, ഖാലീദ് കൊളവയൽ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി, കെ. എം. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.

Back to Top