പെരിയ ബസാറിൽ ദേശീയ പാത വികസനത്തിന്റെ ഭാഗമായി അടിപ്പാത നിർമ്മിക്കുക.

Share

പെരിയ:ദേശീയ പാത വികസനത്തിന്റെ ഭാഗമായി പെരിയ ബസാറിൽ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന കെ എസ് ഇ ബി, സപ്ലൈകോ, റേഷൻ ഷോപ്പ്, ക്ഷീര സഹകരണ സംഘം, ദിനേശ് മെഡിസിറ്റി തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് എത്തണമെങ്കിൽ പെരിയ ബസ്റ്റോപ്പിലേക്കോ, പെരിയാട്ടടുക്കത്തേക്കോ പോയി വരണം. ഒരു വശത്ത് നിന്ന് മറുവശത്തേക്ക് ആൾക്കാർക്ക് നടന്നു പോകാനും സാധ്യമല്ല. ഈ പ്രശ്നങ്ങൾക്ക് പരിഹാരമായി ഒരു അടിപ്പാത നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തെ അധികൃതർ നിരാകരിച്ചിരിക്കുകയാണ്. ഒരു അടിപ്പാത ലഭിക്കുന്നതുവരെ അനിശ്ചിതകാല സമരം നടത്തുന്നതിന് ജനകീയ സമിതി രൂപീകരിച്ചു. ചെയർമാൻ സി. കെ അരവിന്ദൻ, ടി വി അശോകൻ, ടി. രാമകൃഷ്ണൻ നായർ വൈസ് ചൈമാന്മാർ, പി. കൃഷ്ണൻ കൺവീനർ, പ്രമോദ് പെരിയ, എ. എം. മുരളീധരൻ, പി സി ഗിരിജ ജോയിന്റ് കൺവീനർമാർ, അബ്ദുള്ള ഷാഫി ട്രെഷറെർ ആയിട്ടുള്ള സർവ്വ കക്ഷി സമരസമിതി രൂപീകരിച്ചു.അനിശ്ചിത കാല സമരം ഏപ്രിൽ 1ന് രാവിലെ 9 മണിക്ക് പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി കെ അരവിന്ദൻ ഉത്ഘാടനം ചെയ്യും. സമരം വിജയിപ്പിക്കുന്നതിന് ഏവരുടെയും സഹകരണം ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.

 

Back to Top