രക്ഷാപ്രവർത്തനത്തിനിടെ ഫിഷറീസ് കാസർഗോഡ് കടൽ സുരക്ഷാ ഗാർഡ് മരണപ്പെട്ടു.

Share

നീലേശ്വരം തൈക്കടപ്പുറം ബോട്ട് ജെട്ടിക്ക് പടിഞ്ഞാറുഭാഗം ഇന്ന് വൈകുന്നേരം 5 മണിക്ക് തീരത്തു നിന്നും കടലിലേക്ക് നീന്തി വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതിനിടെ ഒഴുക്കിൽ അകപ്പെട്ട രാജേഷ് (38),S/o ദാമോദരൻ എന്ന മത്സ്യത്തൊഴിലാളിയെ രക്ഷിക്കുന്നതിനിടെ കാസർഗോഡ് സീ റെസ്ക്യൂ ഗാർഡ് ആയ സനീഷ് എം (34),S/o. ഭരതൻ ശക്തമായ ഒഴുക്കിൽ പെടുകയുണ്ടായി. നാട്ടുകാരും മറ്റു റെസ്ക്യൂ ഗാർഡുമാരും രണ്ടുപേരെയും രക്ഷിച്ച് കരയിൽ എത്തിച്ചെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ രണ്ടുപേരും മരണപ്പെടുകയുണ്ടായി. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സൂക്ഷിച്ചിട്ടുണ്ട്.

Back to Top