കേരള ട്രഡീഷണല്‍ ആര്‍ട്ടിസാന്‍സ് കോണ്‍ഗ്രസ്സ് ഉദുമ നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഉദുമയില്‍ സമാപിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഗോപാലന്‍ കെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

Share

സംസ്ഥാനത്ത് അനുദിനം വര്‍ദ്ധിച്ചുവരുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലകയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് കേരള ട്രഡീഷണല്‍ ആര്‍ട്ടിസാന്‍സ് കോണ്‍ഗ്രസ്സ് ഉദുമ നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ അധികാരികളോട് ആവശ്യപെട്ടു. അഞ്ച് ശതമാനം വെട്ടികുറച്ച് മൂന്ന് ശതമാനമാക്കിയത് പുനസ്ഥാപിക്കുക, ദേവസ്വം ബോര്‍ഡില്‍ പ്രാതിനിധ്യം അനുവദിക്കുക തുടങ്ങി ആവശ്യങ്ങളും കണ്‍വെന്‍ഷന്‍ പ്രധാന പ്രമേയമായി അവതരിപ്പിച്ചു. ഉദുമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഗോപാലന്‍ കെ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പുരുഷോത്തമന്‍ ആചാരി പള്ളം അധ്യക്ഷത വഹിച്ചു. അംഗങ്ങളുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരേയും വിവിധ മേഖലകളില്‍ കഴിവുതെളിയിച്ചവരെയും കണ്‍വെന്‍ഷനില്‍ ഉപഹാരം നല്‍കി അനുമോദിച്ചു. സംസ്ഥാന സെക്രട്ടറി രാജന്‍ തെക്കേക്കര മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണന്‍ പെരളം, ജില്ലാ ട്രഷറര്‍ പി.രാഘവന്‍ ദൊഡ്ഡു വയല്‍, സംസ്ഥാന കമ്മിറ്റി അംഗം ജയരാമന്‍ കുണ്ടംകുഴി എന്നിവര്‍ സംസാരിച്ചു. ചന്ദ്രന്‍ കോട്ടപ്പാറ സ്വാഗവും മോഹനന്‍ പയറ്റിയാല്‍ നന്ദിയും പറഞ്ഞു.

Back to Top