സീ കേരളറിയാലിറ്റി ഷോയിൽ മത്സരിക്കുന്ന ലാലൂരിലെ സ്വർണ്ണ കെ.എസ്സിന് അഭിനന്ദന പ്രവാഹം.

Share

സീ കേരളറിയാലിറ്റി ഷോയിൽ മത്സരിക്കുന്ന ലാലൂരിലെ സ്വർണ്ണ കെ.എസ്സിന് അഭിനന്ദന പ്രവാഹം..

പാറപ്പള്ളി: മലയാളത്തിലെ പ്രമുഖ ചാനൽ സീ കേരളയുടെ ‘സരിഗമപ എന്ന സംഗീത റിയാലിറ്റി ഷോയിൽ മൽസരിക്കുന്ന കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡിലെ ലാലൂരിലെ സ്വർണ്ണ കെ.എസ്സിനെ വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ വീട്ടിലെത്തി അനുമോദിച്ചു.ലാലൂരിലെ കുഞ്ഞിക്കണ്ണൻ സതി ദമ്പതികളുടെ മകളായ സ്വർണ്ണകെ.എസ്സ്.സ്ക്കൂൾ, കോളേജ്, കേരളോൽസവ മത്സരങ്ങളിൽ സംസ്ഥാന തലങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിരുന്നു.വാർഡ് മെമ്പറും പഞ്ചായത്ത് വൈ. പ്രസിഡൻ്റുമായ പി.ദാമോദരൻ ഷാൾ അണിയിച്ച് അനുമോദിച്ചു.വാർഡ് കൺവീനർ പി.ജയകുമാർ, അഡ്വ.ടിറ്റി മോൾ, ബി.മുരളി, സവിത സി.പി, ശ്രീഷ്മ, വി.കെ.കൃഷ്ണൻ എന്നിവർ സംബന്ധിച്ചു.

Back to Top