മാവുങ്കാൽ കാട്ടുകുളങ്ങര ശ്രീ കുതിരക്കാളിയമ്മ ദേവസ്ഥാനത്തു പൂരമഹോത്സവം തുടങ്ങി

Share

മാവുങ്കാൽ കാട്ടുകുളങ്ങര ശ്രീ കുതിരക്കാളിയമ്മ ദേവസ്ഥാനത്തിലെ ഈ വർഷത്തെ പൂരമഹോത്സവം .2023മാർച്ച്‌ 31 മുതൽ 2023ഏപ്രിൽ 04വരെ അഞ്ച് നാളുകളിലായി നടക്കുന്നു പൂരമഹോത്സവത്തിന്റെ ഭാഗമായി അനുഷ്ഠാനാ ചടങ്ങുകളും ഉത്തര കേരളത്തിലെ വസന്തകലയായ പൂരക്കളിയും പൂരമാലയ്ക്കും പുറമെ ആഘോഷപരിപാടികളും ഉൾപ്പെടുത്തിയിരിക്കുകയാണ്

ഇന്ന് രാത്രി പൂരമാല ,പൂരക്കളി,നടതുറന്നു അടിയന്തിരം,തുടർന്ന് എഴുന്നള്ളത്
ശനിയാഴ്ച രാവിലെ പൂവിടൽ,രാത്രി പൂരമാല,നടതുറന്നു അടിയന്തിരം രാത്രി 7 മണി മുതൽ കാട്ടുകുളങ്ങര പൂരക്കളി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ
കാട്ടുകുളങ്ങരയിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന
നൃത്ത സന്ധ്യ ഉണ്ടാകും തുടർന്ന്
പന്തൽ കാക്കൽ ഞായറാഴ്ച പൂരക്കളി എഴുന്നള്ളത് പൂവിടൽ വൈകുന്നേരം: പൂരമാല പൂരക്കളി നടതുറന്നു അടിയന്തിരം തുടർന്ന് എഴുന്നള്ളത് തിങ്കളാഴ്ച രാവിലെ പൂവിടൽ വൈകുന്നേരം :പൂരമാല പൂരക്കളി നടതുറന്നു അടിയന്തിരം തുടർന്ന് എഴുന്നള്ളത്

പൂരം കുളി നാളിൽ ചൊവ്വാഴ്ച
രാവിലെ പൂവിടൽ
പൂരമാല
പൂരം കുളിപ്പിക്കൽ
പൂരക്കളി
നടതുറന്നു അടിയന്തിരം
തുടർന്ന് എഴുന്നള്ളത്
ആറാട്ട്
തേങ്ങയേറ്
കുട താക്കൽ
പൂരക്കഞ്ഞി വിതരണവും നടക്കുന്നതോടുകൂടി ഈ വർഷത്തെ പൂരമഹോത്സവത്തിനു പരിസമാപ്തി കുറിക്കും

Back to Top