ക്ലീനിങ് ഉൽപ്പന്നങ്ങളുടെ നിർമ്മാണരംഗത്ത് കാസറഗോഡ് ജില്ലയിലെ ആദ്യ സംരംഭം ഫാൽക്കൺ ഹൈജീൻ പ്രോഡക്ടസ്അജാനൂർ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി ടി ശോഭ ഉത്ഘാടനം ചെയ്തു

Share

മൈക്രോ സ്മാൾ മീഡിയം എന്റർ പ്രൈസസ്ന്റെ കീഴിൽ പ്രൈം മിനിസ്റ്റർസ് എംപ്ലോയീമെന്റ് ജനറേഷൻ പ്രോഗ്രാം വഴി കോട്ടൺ മോപ് കിച്ചൻ ക്ലീനിങ് ഉൽപ്പന്നങ്ങളുടെ നിർമ്മാണരംഗത്ത് ജില്ലാ വ്യവസായ വകുപ്പിന്റെ സഹായത്തോട് കൂടി കാസറഗോഡ് ജില്ലയിലെ ആദ്യ സംരംഭം ഫാൽക്കൻ ഹൈജീൻ പ്രോഡക്ടസ് അജാനൂർ പഞ്ചായത്തിലെ മൂലക്കണ്ടത്ത് പി വി എസ് കോംപ്ലക്സ്കിൽ ബഹു അജാനൂർ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി ശോഭ ഉത്ഘാടനം നിർവഹിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സബീഷ്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ സജിത്ത് വ്യവസായ കേന്ദ്രം ഓഫീസർ അശോകൻ, വ്യാപാരി വ്യവസായ സമിതി ഏര്യാ സെക്രട്ടറി സത്യൻ പടന്നക്കാട്, വി വി തുളസി, ഉമേഷൻ കാട്ടുകുളങ്ങര, എം പ്രദീപ് കുമാർ, പി വി ഷിജി എന്നിവർ ഉൽഘടനചടങ്ങിൽ പങ്കെടുത്തു.ഫാൽക്കൻ ഹൈജീൻ പ്രോഡക്ടസുകൾ ജില്ലയിലുടനീളം ഡിസ്ട്രിബൂഷൻ വഴി വിൽപ്പന കേന്ദ്രങ്ങളിൽ എത്തിക്കുമെന്ന് പാർട്ണർമാരായ വസന്തകുമാർ കാട്ടുകുളങ്ങരയും സതീഷ് പുതുച്ചേരിയും പറഞ്ഞു.

Back to Top