സംസ്ഥാന വൈദ്യുതി ബോർഡിന്റെ ട്രാൻസ്ഫോർമർ മോഷണം രണ്ടു പേർ അറസ്റ്റിൽ .

Share

കേരള സംസ്ഥാന വൈദ്യുതി ബോർഡിന്റെ ട്രാൻസ്ഫോർമർ മോഷണം രണ്ടു പേർ അറസ്റ്റിൽ . ചിറ്റാരിക്കാൽ . നല്ലോമ്പുഴ സെക്ഷൻ പരിധിയിൽ അരിയിരുത്തി എന്ന സ്ഥലത്ത് മലയോര ഹൈവേയുടെ നിർമ്മാണത്തിന്റെ ഭാഗമായി മാറ്റി സ്ഥാപിക്കാൻ സൂക്ഷിച്ചിരുന്ന കെ എസ് ഇ ബി യുടെ കറണ്ട് ട്രാൻസ്ഫോർമർ ഫെബ്രു. 28 ന് രാത്രി മോഷണം പോയിരുന്നു. നല്ലോമ്പുഴ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനിയറുടെ പരാതിയിൽ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തിരുന്നു. കേസന്വേഷണത്തിനിടയിൽ പെരിങ്ങോത്ത് ട്രാൻസ്ഫോർമർ കളവ് ചെയ്ത് കൊണ്ടുപോവുകയായിരുന്ന തമിഴ്നാട് സ്വദേശികളായ മണികണ്ഠൻ (വ:31, ) കടല്ലൂർ ജില്ല , പുഷ്പരാജ്, (വ. 43 ]. തെങ്കാശി എന്നിവരെ സ്റ്റേഷൻ ഹൗസ് ഓഫീസർ രഞ്ചിത്ത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതികൾ വർഷങ്ങളായി നീലേശ്വരം പള്ളിക്കര കേന്ദ്രീകരിച്ച് ആക്രി കച്ചവടം നടത്തുന്നവരാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു.

Back to Top