ഓട്ടോറിക്ഷാ തൊഴിലാളികളെ സംരക്ഷിക്കുക ഓട്ടോറിക്ഷാ മസ്ദൂർ സംഘ്

Share

പൊയ്നാച്ചി – ദേശീയപാത വികസനത്തിൻ്റെ ഭാഗമായി കാസറഗോഡ് ജില്ലയിൽ തലപ്പാടി മുതൽ കാലിക്കടവ് വരെ യുള്ള ഹൈവേ സ്ഥലങ്ങളിൽ നിലനിന്നിരുന്ന ഓട്ടോസ്റ്റാൻഡുകൾ മിക്കതും പുർണ്ണമായി ഇല്ലാതാവുകയാണ്.ഇത് മൂലം നൂറുകണക്കിന് ഓട്ടോ തൊഴിലാളികൾ വികസനത്തിൻ്റെ പേരിൽ തൊഴിലിലായ്മയും, പട്ടിണിയിലും നീങ്ങുമ്പോൾ അവരെ സംരക്ഷിക്കേണ്ട ബാധ്യത ഭരണകൂടത്തിനുണ്ട്. ഹൈവേ വികസനത്തിൻ്റെ പേരിൽ സ്റ്റാൻഡുകൾ നഷ്ടപ്പെടുന്ന ഓട്ടോ തൊഴിലാളികൾക്ക് ഉചിതമായ സ്ഥലങ്ങൾ കണ്ടെത്തി പാർക്ക് ചെയ്യുമ്പോൾ വ്യാപാരികളും, നാട്ടുകാരും കയ്യാങ്കളിയിൽ ഏർപ്പെടുന്നത് പതിവാണ്. ഈ സാഹചര്യത്തിൽ ദേശീയ പാത കടന്ന് പോകുന്ന സ്ഥലങ്ങളിലെ ഓട്ടോസ്റ്റാൻഡിലെ തൊഴിലാളികളുടെ ജോലി സംരക്ഷിക്കാൻ ഉചിതമായ പാർക്കിങ്ങ് സ്ഥലങ്ങൾ കണ്ടെത്തി സ്റ്റാൻഡുകൾ ഉണ്ടാക്കുവാൻ ജില്ലാ കലക്ടറോടും, പോലീസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥര എന്നിവരടങ്ങുന്ന ഭരണകൂടം എത്രയും പെട്ടെന്ന് ഇടപെടലുകൾ നടത്തി പരിഹാരം കാണണമെന്ന് കാസർഗോഡ് ജില്ലാ ഓട്ടോറിക്ഷാ മസ്ദൂർ സംഘ് കാസർഗോഡ് ജില്ലാ വാർഷിക സമ്മേളനത്തിൽ ആവശ്യപ്പെട്ടു. പൊയ് നാച്ചിയിൽ സംഘടിപ്പിച്ച ജില്ലാ സമ്മേളനം ബിഎംഎസ് ജില്ലാ പ്രസിഡണ്ട് വി.വി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ ജില്ലാ പ്രസിഡണ്ട് വിശ്വനാഥഷെട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് കെ.എ.ശ്രീനിവാസൻ ,ഉദുമ മേഖലാ സെക്രട്ടറി സുരേഷ് ദേളി, എന്നിവർ പ്രസംഗിച്ചു. സുരേഷ് കുമാർ കണ്ണൂർ സമാരോ പ് പ്രഭാഷണം നടത്തി.കെ.വി.ബാബു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.കുഞ്ഞിക്കണ്ണൻ അരയാലിൻകീഴിൽ സ്വാഗതവും, ഗിരിഷ് കുമാർ നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികളായി പ്രസിഡണ്ട് വിശ്വനാഥ് ഷെട്ടിയും, ജനറൽ സെക്രട്ടറിയായി കെ വി ബാബു, ട്രഷററായി കുഞ്ഞിക്കണ്ണൻ ചാത്തൻ കൈ എന്നിവർ അടക്കം 15 അംഗ ഭാരവാഹികളെയും 18 അംഗ പ്രവർത്തക സമിതി അംഗങ്ങളെയും തെരഞ്ഞെടുത്തു.

Back to Top