ചാരന്മാരുടെ ശല്യമില്ല, ഗൂഗിൾ പേയും ഗൂഗിൾ മാപ്പും ഉപയോഗിച്ച് ഡിജിറ്റലായി മയക്കുമരുന്ന് സംഘങ്ങൾ

Share

കാ​ഞ്ഞ​ങ്ങാ​ട്: പൊ​ലീ​സി​ന്റെ​യും വി​വ​ര​ങ്ങ​ള്‍ ചോ​ര്‍ത്തിക്കൊടു​ക്കു​ന്ന ചാ​ര​ന്മാ​രു​ടെ ക​ണ്ണു​വെ​ട്ടി​ക്കാ​ന്‍ പു​തു​വ​ഴി​ക​ള്‍ തേ​ടി മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ള്‍ . തു​ട​ർ​ച്ച​യാ​യി പി​ടി​വീ​ണ​തോ​ടെ ഡി​ജി​റ്റ​ലാ​യി​രി​ക്കു​ക​യാ​ണ് മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ൾ. വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത് പൊ​ലീ​സി​ന്റെ പി​ടി​വീ​ഴു​ന്ന​തി​ൽ​നി​ന്ന് കു​റ​ച്ചെ​ങ്കി​ലും ര​ക്ഷ​കി​ട്ടു​മെ​ന്ന​താ​ണ് സം​ഘ​ങ്ങ​ള്‍ ഡി​ജി​റ്റ​ൽ വി​ദ്യ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ കാ​ര​ണം.ഗൂ​ഗ്ള്‍ പേ​യും ഗൂ​ഗ്​ള്‍ മാ​പ്പും മ​യ​ക്കു​മ​രു​ന്ന് സം​ഘം ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. പൊ​ലീ​സി​ന് വി​വ​രം ചോ​ര്‍ത്തി​ന​ല്‍കു​ന്ന ആ​ളു​ക​ളി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ഡി​ജി​റ്റ​ൽ സാ​ധ്യ​ത​ക​ളെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യാ​ണ് ല​ഹ​രി​ക്ക​ക​ട​ത്ത് സം​ഘം.

ഒ​പ്പ​മു​ള്ള​വ​രു​ടെ ച​തി മൂ​ല​മാ​ണ് മി​ക്ക കേ​സു​ക​ളി​ലും പി​ടി​വീ​ഴാ​ൻ കാ​ര​ണ​മെ​ന്ന തി​രി​ച്ച​റി​വ് ക​ട​ത്തു സം​ഘ​ത്തി​നു​ണ്ടാ​യി​ട്ടു​ണ്ട്. ഗൂ​ഗി​ള്‍ പേ ​വ​ഴി പ​ണം ഈ​ടാ​ക്കു​ക​യും നി​ശ്ചി​ത സ്ഥ​ല​ത്ത് സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ച് ഗൂ​ഗ്ൾ മാ​പ്പ് വ​ഴി​യും മ​റ്റ് സോ​ഷ്യ​ൽ മീ​ഡി​യ നെ​റ്റ്‌​വ​ർ​ക്ക് വ​ഴി​യും വി​വ​രം ന​ൽ​കും.ഇ​ത​നു​സ​രി​ച്ച് സാ​ധ​നം ആ​വ​ശ്യ​ക്കാ​ർ ശേ​ഖ​രി​ക്കും. ഇ​ങ്ങ​നെ മ​യ​ക്കുമ​രു​ന്ന് സം​ഘ​ങ്ങ​ള്‍ പൊ​ലീ​സി​നെ​യും വി​വ​രം ചോ​ര്‍ത്തി ന​ല്‍കു​ന്ന​വ​രു​ടെ​യും ക​ണ്ണു​വെ​ട്ടി​ച്ചു​ള്ള ക​ച്ച​വ​ടം തു​ട​ങ്ങി​യി​രി​ക്കു​ന്നു. വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യ ദു​രു​പ​യോ​ഗം ചെ​യ്ത് ഇ​ത്ത​ര​ത്തി​ല്‍ മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ള്‍ പു​തി​യ ക​ച്ച​വ​ടം ന​ട​ത്തു​മ്പോ​ൾ പൊ​ലീ​സ് ഇ​ത് തി​രി​ച്ച​റി​ഞ്ഞ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്.സ്ഥി​രം മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​കാ​ർ പൊ​ലീ​സി​ന്റെ നി​രീ​ക്ഷ​ണ വ​ല​യ​ത്തി​ലു​ണ്ട്. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​പ്പു​റം മ​യ​ക്കു​മ​രു​ന്ന് സം​ഘം ജി​ല്ല​യി​ൽ സ​ജീ​വ​മാ​യ​താ​യാ​ണ് കാ​ണു​ന്ന​ത്. എം.​ഡി.​എം.​എ – ക​ഞ്ചാ​വ് കേ​സു​ക​ൾ വീ​ണ്ടും വ​ർ​ധി​ച്ച​ത് മ​യ​ക്കു​മ​രു​ന്ന് സം​ഘം പി​ടി മു​റു​ക്കി​യ​തി​ന്റെ സൂ​ച​ന​യാ​ണ് ന​ൽ​കു​ന്ന​ത്.

എം.​ഡി.​എം.​എ – ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നി​ടെ ഫെ​ബ്രു​വ​രി, മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ലാ​യി നൂ​റു ക​ണ​ക്കി​ന് ചെ​റു​പ്പ​ക്കാ​രെ പൊ​ലീ​സ് പി​ടി​കൂ​ടു​ക​യു​ണ്ടാ​യി. ഹോ​സ്ദു​ർ​ഗ്, ബേ​ക്ക​ൽ, ച​ന്തേ​ര പൊ​ലീ​സി​ലു​ൾ​പ്പെ​ടെ ഇ​ത്ത​രം കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വു​ണ്ടാ​യി​രി​ക്കു​ക​യാ​ണ്.

 

 

Back to Top