രാഹൂൽഗാന്ധിയെ നിരന്തരമായി വേട്ടയാടുന്ന മോഡി സർക്കാറിനെതിരെപെരിയയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി

പെരിയ:രാഹൂൽഗാന്ധിയെ നിരന്തരമായി വേട്ടയാടുന്ന മോഡി സർക്കാറിന്റെ ജനാധിപത്യ വിരുദ്ദ നടപടികളിൽ പ്രതിഷേധിച്ച് പെരിയയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി.മണ്ഡലം പ്രസിഡന്റ് പ്രമോദ് പെരിയ അദ്ധ്യക്ഷത വഹിച്ചു.പ്രതിഷേധ യോഗം ഡിസിസി ജനറൽ സെക്രട്ടറി ധന്യ സുരേഷ് ഉൽഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് സി രാജൻ,ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ് പത്മനാഭൻ പുല്ലൂർ,കോൺഗ്രസ് നേതാക്കളായ ടി രാമകൃഷ്ണൻ,പി നാരായണൻ,സുമകുഞ്ഞികൃഷ്ണൻ,ഗോപാലൻ കൂടാനം ,രാകേഷ് പെരിയ,ഗോപാലൻ ചാലിംഗാൽ എന്നിവർ സംസാരിച്ചു.പ്രകടനത്തിന് രഘു മാരാകാവ്,രാജേഷ് മാരാർ,മണികണ്ഠൻ പെരിയ,ഭാസ്കരൻ മൂരിയാനം,ജതീഷ് കെ,ഉദേഷ് കെ,വിനോദ് മൊയോലം,സതീശൻ എ കെ,റഷീദ് നാലക്ര എന്നിവർ നേതൃത്വം നൽകി.