കേരളംഭാരതീയ ജനതാ പാർട്ടിക്ക് അനുകൂലമായി പാകപ്പെടുന്നു – അഡ്വക്കേറ്റ് പ്രകാശ്ബാബു

നരേന്ദ്രമോഡി സർക്കാർ കഴിഞ്ഞു 9വർഷമായി രാജ്യത്ത് നടത്തിവരുന്ന വികസന പ്രവർത്തനങ്ങളുടെ ഫലമായി കേരളത്തിലും ഭാരതീയ ജനതാ പാർട്ടി യോടുള്ള മതന്യൂനപക്ഷങ്ങളുടെ എതിർപ്പ് ഗണ്യമായി കുറഞ്ഞു വരികയാണെന്ന് ഭാരതീയ ജനതാ പാർട്ടി സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് പ്രകാശ് ബാബു അഭിപ്രായപ്പെട്ടു ഇതിന്റെ ഫലം ആയിട്ടാണ് തലശ്ശേരി’ തിരുവമ്പാടി’ പാലാ ബിഷപ്പ് മാരുടെ പ്രസ്താവന എന്നും ഇതുവരെ കേരളം മാറിമാറി ഭരിച്ച ഇടത് വലതുമുന്നണികൾ കർഷകരെയും മതന്യൂനപക്ഷങ്ങളെയും വഞ്ചിക്കുകയായിരുന്ന തിരിച്ചറിവ് ആണ് തലശ്ശേരി ആർച്ച് ബിഷപ്പിന്റെ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത് വടക്ക് കിഴക്കൻ ക്രിസ്തീയ ഭൂരിപക്ഷ ബിജെപി വിജയക്കൊടി പാറിച്ചതുപോലെ കേരളത്തിലും വിജയ് കൊടി പാറിക്കാൻ ഇനി അധികസമയം വേണ്ടിവരില്ലെന്നും പ്രകാശ് ബാബു വ്യക്തമാക്കി നീലേശ്വരം വട്ടപ്പൊലിലെ മുതിർന്ന ജനസംഘം നേതാവായിരുന്ന സ്വർഗീയ കുമാരൻ നായരുടെ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം യോഗത്തിൽ ബിജെപി ജില്ലാ അധ്യക്ഷൻ രവീശ തന്ത്രി കുണ്ടാർ ആമുഖ പ്രഭാഷണം നടത്തി ബൂത്ത് പ്രസിഡന്റ് ടിവി സുമേഷ് അധ്യക്ഷത വഹിച്ചു മണ്ഡലം പ്രസിഡണ്ട് സിവി സുരേഷ് മണ്ഡലം വൈസ് പ്രസിഡണ്ട് പി യൂ വിജയകുമാർ കുമാരേട്ടൻ അനുസ്മരണ പ്രഭാഷണം നടത്തി ജിജു എംവി സ്വാഗതവും ബിജു കൊട്ടു കാൽ നന്ദിയും രേഖപ്പെടുത്തി