എസ്എഫ്ഐ പരിസ്ഥിതി ദിനാചരണം നടത്തി

കാഞ്ഞങ്ങാട് – പുരോഗമന ചിന്താകതിയോടെ പ്രവർത്തിക്കുന്ന വിദ്യാർത്ഥി സംഘടനയായ എസ്. എഫ്. ഐ “പ്ലാസ്റ്റിക് മുക്ത കലാലയങ്ങൾക്കായി ഒരുമിച്ച് മുന്നേറാം “എന്ന് സന്ദേശവുമായി കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വൃക്ഷ തൈ നട്ടു.വെള്ളിക്കോത്ത് വൊക്കേഷണൽ ഗവ. ഹയർസെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങ് ഡിവൈഎഫ്ഐകാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി വി. ഗിനീഷ് ഉദ്ഘാടനം ചെയ്യ്തു. ഏരിയ വൈസ്. പ്രസിഡന്റ് അലൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്രിയെറ്റ് അംഗം ജിഷ്ണു, ഏരിയ കമ്മിറ്റി അംഗം മഞ്ജിഷ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ. അനീഷ് സ്വാഗതം പറഞ്ഞു